in ,

കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള പ്രായപരിധി പുതുക്കി

50വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് വാക്‌സിന്‍ ലഭിക്കും

ദോഹ: കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തിലെ യോഗ്യത മാനദണ്ഡങ്ങള്‍ വീണ്ടും പുതുക്കി. അന്‍പത് വയസിനു മുകളില്‍ പ്രായമുള്ള പ്രവാസികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. സങ്കീര്‍ണവും വിട്ടുമാറാത്ത അസുഖങ്ങളുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും. പ്രായം പരിഗണിക്കാതെ ഖത്തരികള്‍ക്കും വാക്‌സിന്‍ ലഭിക്കും. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍ മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു.

ലൈവ് ഇന്‍സ്റ്റഗ്രാം സെഷനില്‍ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അവര്‍. അടുത്ത ഘട്ടം ഉടന്‍ പ്രഖ്യാപിക്കും. ആ ഘട്ടത്തില്‍കുറഞ്ഞ പ്രായപരിധിയുള്ള പ്രവാസികളെ ഉള്‍പ്പെടുത്തും. കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും മന്ത്രാലയ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.

മുന്‍ഗണനാ ഗ്രൂപ്പില്‍പ്പെട്ടവരും വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരായവര്‍ക്കും അപ്പോയിന്റ്‌മെന്റ് സുഗമമാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സഹായകമാകും. വേനലില്‍ ഖത്തറിലും ലോകമെമ്പാടും കോവിഡിനെതിരെ മതിയായ ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുന്ന സാഹചര്യമുണ്ടാകും. സമൂഹത്തിന് ആവശ്യമായ തോതിലേക്ക് രോഗപ്രതിരോധശേഷി എത്തുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

നിലവില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പുരോഗമിക്കുകയാണ്. ഈ ഘട്ടത്തില്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം 50 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍, സങ്കീര്‍ണതകളുള്ള വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, ഉദാഹരണത്തിന് വൃക്കസംബന്ധമായ അസുഖങ്ങളുള്ളവര്‍, പ്രമേഹം, ആസ്ത്മ ബാധിതര്‍, ഫ്രണ്ട് ലൈന്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. കാമ്പയിന്റെ അടുത്ത ഘട്ടങ്ങളില്‍ കൂടുതല്‍ വിപുലീകരിക്കും. ഓരോ രണ്ടാഴ്ച കൂടുമ്പോഴും പ്രായപരിധി, ആരോഗ്യസ്ഥിതി, വാക്‌സിന്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ എന്നിവരില്‍ മാറ്റമുണ്ടാകും.

What do you think?

Written by Web Desk

ഖത്തറില്‍ 451 പേര്‍ക്കു കൂടി കോവിഡ്: 260 പേര്‍ക്ക് കൂടി രോഗം ഭേദമായി

സ്‌കൂള്‍ പ്രവര്‍ത്തന രീതിയില്‍ മാറ്റങ്ങളില്ല, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റ്