in

വാണിജ്യ പ്രവര്‍ത്തനങ്ങളുടെ പുതുക്കിയ പ്രവര്‍ത്തനസമയം പ്രഖ്യാപിച്ചു

ദോഹ: രാജ്യത്തെ വാണിജ്യ- സേവന പ്രവര്‍ത്തനങ്ങളുടെ പുതുക്കിയ പ്രവര്‍ത്തനസമയം വാണിജ്യ വ്യവസായ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വകാര്യ കമ്പനികളുടെയും റീട്ടെയില്‍ സ്റ്റോറുകളുടെയും പ്രവര്‍ത്തനം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും. ഇന്നു മുതല്‍ പുതിയ സമയം പ്രാബല്യത്തിലായിരിക്കും.
മന്ത്രാലയത്തിന്റെ പുതിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഒട്ടേറെ മേഖലകള്‍ക്ക് ഇതില്‍നിന്നും ഇളവ് നല്‍കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രങ്ങള്‍(ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍), പച്ചക്കറി, പഴം വില്‍പ്പന ശാലകള്‍ ഹോം ഡെലിവറി- ടേക്ക് എവേ അനുവദിച്ചിരിക്കുന്ന റസ്റ്റോറന്റുകള്‍, കഫേകള്‍, കോഫി ഷോപ്പുകള്‍, എന്നിവക്ക് മന്ത്രാലായം പുറപ്പെടുവിച്ച ഈ നിര്‍ദേശം ബാധകമല്ല. ടെലികോം കമ്പനികള്‍, ഓണ്‍ലൈന്‍ അടിസ്ഥാനമാക്കിയുള്ള ഡെലിവറി കമ്പനികള്‍, ഫാര്‍മസികള്‍, പെട്രോള്‍ സ്റ്റേഷനുകള്‍, ഓട്ടോമൊബൈല്‍ സേവനങ്ങള്‍, ഏജന്‍സികളുടെ മെയിന്റനന്‍സ് വര്‍ക് ഷോപ്പുകള്‍, ബേക്കറികള്‍, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കമ്പനികള്‍, ഫാക്ടറികള്‍, ഇലക്ട്രിസിറ്റി, പ്ലംബിങ്, ഇലക്ട്രോണിക് സേവനങ്ങള്‍ നല്‍കുന്ന മെയിന്റനന്‍സ് കമ്പനികള്‍, തുറമുഖങ്ങളിലെയും വിമാനത്താവളത്തിലെയും ലോജിസ്റ്റിക്, കപ്പല്‍ ചരക്ക് കമ്പനികള്‍ കസ്റ്റംസ് സേവനങ്ങള്‍ എന്നിവക്കും ഉത്തരവ് ബാധകമല്ല.
മാളുകളില്‍ സ്ഥിതി ചെയ്യുന്ന റസ്റ്റോറന്റുകള്‍ക്കും കഫേകള്‍ക്കും ഡെലിവറി ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമെ അനുവദിക്കുകയുള്ളു. ഈ ഔട്ട്‌ലെറ്റുകളുടെ പരിസരത്തിനകത്തും പുറത്തുംവെച്ച് ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ കൈമാറുന്നത് വിലക്കിയിട്ടുണ്ട്.
ഇളവ് അനുവദിച്ചിട്ടുള്ള വാണിജ്യപ്രവര്‍ത്തനങ്ങള്‍ ഒഴികെയുള്ള സ്റ്റോറുകളും ഓഫീസുകളും വെള്ളി, ശനി ദിവസങ്ങളില്‍ അടഞ്ഞുകിടക്കും. മാളുകളിലെയും ഷോപ്പിങ് കേന്ദ്രങ്ങളിലെയും റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടര്‍ന്നും അടഞ്ഞുകിടക്കും. എന്നാല്‍ ഇവയിലെ ഫാര്‍മസികളും ഭക്ഷ്യവസ്തുക്കളും വില്‍ക്കുന്ന കേന്ദ്രങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എല്ലാ കമ്പനികളും റീട്ടെയ്ല്‍ സ്‌റ്റോറുകളും തൊഴില്‍ മന്ത്രാലയത്തിന്റെയും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെയും മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിച്ചിരിക്കണം. ലംഘനങ്ങള്‍ കണ്ടെത്താന്‍ വാണിജ്യ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനകളും നടക്കും

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വിദ്യാഭ്യാസ സംരക്ഷണത്തിനായി രാജ്യാന്തരദിനം: ശൈഖ മൗസയുടെ ആവശ്യം യുഎന്‍ അംഗീകരിച്ചു

മലയാളി വിദ്യാര്‍ഥിനിക്ക് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് പുരസ്‌കാരം