in

പടിഞ്ഞാറന്‍ ഉംസലാലില്‍ റോഡ് വികസനപദ്ധതി പൂര്‍ത്തിയാക്കി

പടിഞ്ഞാറന്‍ ഉംസലാലില്‍ സംയോജിത വര്‍ക്കേഴ്സ് കോംപ്ലക്സിലേക്കുള്ള റോഡ് ഗതാഗതത്തിനായി തുറന്നപ്പോള്‍

ദോഹ: പടിഞ്ഞാറന്‍ ഉംസലാലിലെ(അബു ഗാന്‍) സംയോജിത വര്‍ക്കേഴ്സ് കോംപ്ലക്സിലേക്കുള്ള റോഡുകളും അടിസ്ഥാന സൗകര്യ വികസനങ്ങളും പൂര്‍ത്തീകരിച്ചു. നിര്‍മാണം പൂര്‍ത്തിയായ റോഡുകള്‍ ഗതാഗതത്തിനായി തുറന്നുനല്‍കി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികളുടെ താമസ കേന്ദ്രം, മേഖലയിലെ ലോജിസ്റ്റിക് നഗരം എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിലെ റോഡ് ശൃംഖലകളുമായി ബന്ധപ്പെടുത്തിയാണ് പുതിയ റോഡുകള്‍ വികസിപ്പിച്ചിരിക്കുന്നത്. 31,000 തൊഴിലാളികളാണ് ഇവിടെയുള്ളത്.
ഇവര്‍ക്ക് സൗകര്യപ്രദമായ വിധത്തിലാണ് പദ്ധതിപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. തൊഴിലാളികളുടെ താമസസൗകര്യങ്ങള്‍ നിറവേറ്റുന്നതിനും സുരക്ഷിതവും ആരോഗ്യകരവുമായ ജീവിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനുമായി അശ്ഗാല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി. പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി കൃത്യസമയത്ത് പൂര്‍ത്തിയാക്കാനായതായി അശ്്ഗാല്‍ റോഡ് പദ്ധതി വകുപ്പ് പ്രൊജക്ട് എന്‍ജിനീയര്‍ ഹമദ് അല്‍ബാദര്‍ പറഞ്ഞു.ഇവിടത്തെ വര്‍ക്കേഴ്സ് കോംപ്ലക്സില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ദോഹ നോര്‍ത്ത് സ്വീവേജ് പ്ലാന്റ്. ഈ പ്ലാന്റിലെ മലിനജല പമ്പിങ് സ്റ്റേഷന്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഈ വര്‍ഷം മൂന്നാം പാദത്തില്‍ നിര്‍മണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്റ്റേഷന്‍ തുറക്കുന്നതോടെ പദ്ധതി പ്രദേശത്തെ നിലവിലേയും ഭാവിയിലേയും ആവശ്യങ്ങള്‍ നിറവേറ്റാനാകും.
11 കിലോ മീറ്റര്‍ റോഡ്, 12 കിലോമീറ്റര്‍ മലിന ജല ശൃംഖല, 5.9 കിലോമീറ്റര്‍ വൈദ്യുത ശൃംഖല, 4.3 കിലോമീറ്റര്‍ ഉപരിതല ജല ഡ്രെയിനേജ് ശൃംഖല, നാലു കിലോമീറ്റര്‍ ടിഎസ്ഇ ശൃംഖല എന്നിവയാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലാളികള്‍ക്ക് യാത്രാ സൗകര്യത്തിനായി രണ്ട് ബസ് പാര്‍ക്കിങ് ഏരിയ നവീകരിക്കും.
ഇതോടെ 550 ബസുകള്‍ പാര്‍ക്ക് ചെയ്യാനാകും. പടിഞ്ഞാറന്‍ ഉംസലാലിലെ തൊഴിലാളി താമസ കേന്ദ്രങ്ങളിലൊന്നിനെ താല്‍ക്കാലിക ക്വാറന്റൈന്‍ കേന്ദ്രമാക്കും. 4,000 ത്തോളം തൊഴിലാളികളെ ക്വാറന്റൈനിലേക്കു മാറ്റാനുള്ള സൗകര്യമുണ്ടാകുമെന്ന് ഹമദ് അല്‍ ബാദര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബഹ്‌റൈനില്‍ ജുമുഅ നിസ്‌കാരം ആരംഭിക്കുന്നു; ഇമാമും 5 പേരും മാത്രം

ഫിഫ ലോകകപ്പ് ഒരുക്കങ്ങള്‍ സുപ്രീംകമ്മിറ്റി വിലയിരുത്തി