in

2019ല്‍ റോഡപകട മരണങ്ങളില്‍ 7.78ശതമാനം കുറവ്‌

ദോഹ: കഴിഞ്ഞവര്‍ഷം രാജ്യത്ത് റോഡപകട മരണങ്ങള്‍ കുറഞ്ഞു. 2018ല്‍ റോഡപകടങ്ങളില്‍ 167പേരാണ് മരണപ്പെട്ടതെങ്കില്‍ കഴിഞ്ഞവര്‍ഷം മരണനിരക്ക് 154 ആയി കുറഞ്ഞു. വാര്‍ഷികാടിസ്ഥാനത്തില്‍ 7.78ശതമാനത്തിന്റെ കുറവ്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 2016ല്‍ 178ഉം 2017ല്‍ 177ഉം റോഡപകട മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2018ല്‍ 685 ഗുരുതരമായ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞവര്‍ഷം അത്തരം അപകടങ്ങളുടെ എണ്ണം 777 ആണ്. 2016ല്‍ 869, 2017ല്‍ 742 വീതം ഗുരുതരമായ അപകടങ്ങളാണുണ്ടായത്. രാജ്യത്ത് വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും റോഡപകട മരണങ്ങളുടെ എണ്ണം കുറക്കാനായി. 2019ല്‍ രേഖപ്പെടുത്തിയ 97ശതമാനം അപകടങ്ങളും പരിക്കുകളില്ലാത്ത ചെറിയ അപകടങ്ങളാണ്. ഗുരുതരമായ പരിക്കുകളുള്ള അപകടങ്ങള്‍ 0.3%. ഖത്തറിലെ അപകട മരണ നിരക്ക് ഓരോ 1,00,000 പേര്‍ക്കുംം 4.4 ആണ്. ഇത് ആഗോള ശരാശരിയായ 18.2 മരണത്തേക്കാള്‍ 5.8 ശതമാനം കുറവാണ്. ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ 47ശതമാനം കുറവാണിത്. അതുപോലെതന്നെ രാജ്യത്തെ അപകടമരണ നിരക്ക് ഓരോ ഒരുലക്ഷം വാഹനങ്ങള്‍ക്കും ആഗോളശരാശരിയേക്കാള്‍ 85.5ശതമാനം കുറവാണ്. ഖത്തറിലെ ട്രാഫിക് അപകട തീവ്രത സൂചിക ആഗോള ശരാശരിയേക്കാള്‍ 46.7% കുറവാണ്.
ഗതാഗത വകുപ്പ്, ദേശീയ ഗതാഗത സുരക്ഷാ സമിതി, ആംബുലന്‍സ് സേവനം, പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍, മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയം, ഖത്തറിലെ മറ്റ് അതോറിറ്റികളും ഏജന്‍സികളും ഉള്‍പ്പെടെയുള്ള ഗതാഗത സുരക്ഷാ പങ്കാളികള്‍ തുടങ്ങിയവര്‍ നടത്തിയ ശ്രമങ്ങള്‍ രാജ്യത്തിന്റെ ഗതാഗത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ബംഗ്ലാദേശില്‍ ക്യുആര്‍സിഎസ് ക്വാറന്റൈന്‍ യൂണിറ്റ് സ്ഥാപിച്ചു

രജിസ്റ്റര്‍ ചെയ്തത് 40000ത്തോളം പേര്‍