in ,

റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ദേശീയദിനത്തില്‍

ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം ഖത്തര്‍ ദേശീയദിനമായ ഡിസംബര്‍ 18ന്. അമീര്‍ കപ്പ് ഫുട്‌ബോള്‍ ഫൈനല്‍ അന്ന് ഇതേ സ്റ്റേഡിയത്തില്‍ നടക്കും. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. അല്‍അറബിയും അല്‍സദ്ദും തമ്മിലുള്ള അമീര്‍ കപ്പ് ഫൈനല്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പിനായി ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ സ്റ്റേഡിയമാകും റയ്യാന്‍. നേരത്തെ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വഖ്‌റയിലെ അല്‍ജനൂബ് സ്റ്റേഡിയം. എജ്യൂക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഇതിനോടകം ഉദ്ഘാടനം ചെയ്തിരുന്നു. ഈ മൂന്ന് സ്റ്റേഡിയങ്ങളും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് കായിക ലോകത്തിനായി സമര്‍പ്പിച്ചത്. 40,000 ആണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി. ലോകകപ്പില്‍ റൗണ്ട് 16 വരെയുള്ള മത്സരങ്ങള്‍ക്കാകും വേദിയാകുക. അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിന്റെ സൈറ്റിലാണ് റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം. 2022 ഖത്തര്‍ ലോകകപ്പിലെ ഏഴോളം മത്സരങ്ങള്‍ റയ്യാന്‍ സ്റ്റേഡിയത്തില്‍ നടക്കും. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിന്റെ ഇരിപ്പിടശേഷി പകുതിയായി കുറക്കും. മോഡുലാര്‍ അപ്പര്‍ ടയര്‍ നീക്കം ചെയ്യും. നീക്കം ചെയ്യുന്ന അധിക സീറ്റുകള്‍ വിദേശങ്ങളിലെ ഫുട്‌ബോള്‍ പദ്ധതികള്‍ക്ക് സംഭാവന ചെയ്യും. ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ അല്‍റയ്യാന്‍ ക്ലബ്ബിന്റെ ആസ്ഥാനമായി സ്റ്റേഡിയം മാറും. നൂതനമായ മേല്‍ക്കൂര ഘടനയാണ് സ്‌റ്റേഡിയത്തിനായി വികസിപ്പിച്ചിരിക്കുന്നത്. കാണികള്‍ക്ക് ഏറ്റവും മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യുന്നതായിരിക്കും ക്രമീകരണങ്ങള്‍. വലിച്ചൂനീട്ടാവുന്നതും ചുരുക്കാവുന്നതുമായ മോതിര ഘടനയിലുള്ള ഖത്തറിലെ ആദ്യത്തെ കെട്ടിടനിര്‍മിതിയാണ് റയ്യാന്‍ സ്‌റ്റേഡിയത്തിന്റേത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 നവംബര്‍ 22) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഗള്‍ഫ് പ്രതിസന്ധി: തര്‍ക്ക പരിഹാര സാധ്യത തേടി സഊദി അറേബ്യ