in ,

സഫാരി അല്‍വഖ്‌റ ബര്‍വ വില്ലേജില്‍; പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു

സഫാരി അല്‍വഖ്‌റ ബര്‍വ വില്ലേജില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തപ്പോള്‍
  • ഇന്‍ഡസ്ട്രിയല്‍ ഏരിയ ഔട്ട്‌ലെറ്റ് ഉടന്‍; കൂടുതല്‍ ശാഖകളുടെ നിര്‍മ്മാണം സജീവം

ദോഹ: സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറിലെ വഖ്‌റ ബര്‍ വില്ലേജില്‍ തുടക്കമായി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദല്‍ ഹാദി അല്‍ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറല്‍ മാനേജറുമായ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.

സഫാരി ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പാണക്കാട് സാദിഖലി തങ്ങളെ സ്വീകരിച്ചപ്പോള്‍

മുന്‍മന്ത്രി കെ.ഇ ഇസ്മാഈല്‍, മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുല്ല എന്നിവരും ഖത്തറിലേയും കേരളത്തിലേയും രാഷ്ട്രീയ സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ നിരവധി ഓഫറുകളും, പ്രമോഷനുകളും ആണ് സഫാരി നല്‍കിയത്.

ലോകോത്തര ബ്രാന്‍ഡഡ് ഉത്പ്പന്നങ്ങളടക്കം എല്ലാം ഒരു കുടകീഴില്‍ ലഭ്യമാക്കുന്ന ഷോപ്പിങ് കേന്ദ്രമാകാനാണ് സഫാരി തയ്യാറെടുക്കുന്നത്. പലചരക്കു സാധനങ്ങള്‍, പഴ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, ഐ ടി തുടങ്ങി ഉപഭോക്താക്കള്‍ക്ക് സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങളും ഏറ്റവും ആകര്‍ഷകമായ വിലയില്‍ സഫാരി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

കൂടാതെ മൊബൈല്‍ ഷോറുമുകള്‍, പെര്‍ഫ്യൂം ഷോറൂം, ട്രാവല്‍സ്, ഒപ്റ്റിക്കല്‍സ് എന്നിവയും വരും ദിവസങ്ങളില്‍ സഫാരിയുടെ ബര്‍വ വില്ലേജ് പ്രവര്‍ത്തനമാരംഭിക്കും. പുതിയ ഔട്ട്ലെറ്റ് ബര്‍വ വില്ലേജില്‍ തുറക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും ഏറെ നാളായുള്ള അല്‍വഖ്‌റ ഭാഗത്തെ ഞങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യത്തിനുള്ള പരിഹാരമാണ് ഇതെന്നും
സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 5 നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ എസ്.യു.വി കളാണ് നല്‍കുന്നത്. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫില്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. പ്രമോഷന്‍ സഫാരിയുടെ എല്ലാ ഔട്‌ലറ്റുകളിലും ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2005ല്‍ സല്‍വാ റോഡിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് 1 കിലോ സ്വര്‍ണ്ണം സമ്മാനമായി നല്‍കി കൊണ്ട് സഫാരി തുടങ്ങിവച്ച സമ്മാന പദ്ധതികള്‍ ആകര്‍ഷകമായിരുന്നു.

ഖത്തറിലെ റീട്ടെയില്‍ മേഖലയില്‍ തന്നെ ആദ്യമായി ഒരു മില്ല്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി സഫാരി ചരിത്രം കുറിച്ചു. കൂടാതെ ക്യാഷ് പ്രൈസുകളും, സ്വര്‍ണ്ണ സമ്മാനങ്ങളും, ലക്ഷ്യറി എസ്.യുവികളും, ലാന്റ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍, ഫോര്‍ച്യൂണര്‍, കാംറി തുടങ്ങി നിരവധി വാഹനങ്ങളും സമ്മാനമായി നല്‍കി.

സഫാരി ഗ്രൂപ്പ് കൂടുതല്‍ ഔട്ലറ്റുകള്‍ അടുത്തുതന്നെ ആരംഭിക്കുമെന്ന് സഫാരി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ പറഞ്ഞു. ഇന്റസ്ട്രിയല്‍ ഏരിയ 16-ല്‍ സഫാരി പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും. കൂടാതെ ദോഹയുടെ വിവിധ ഭാഗങ്ങളിലായി സഫാരിയുടെ പുതിയ ഷോറൂമുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആഹ്ലാദത്താല്‍ കണ്ണുനിറച്ച് ആസിം; ഇന്ത്യയിലെത്താമെന്ന് ചേര്‍ത്തു നിര്‍ത്തി ഗാനിം അല്‍മുഫ്ത

പാശ്ചാത്യന്‍ മാധ്യമങ്ങള്‍ കണ്ണുള്ളവനെ അന്ധനാക്കുന്നത് തുടരുന്നു; സഊദിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേഷണ വിലക്കെന്ന് വീണ്ടും വ്യാജന്