in ,

സഫാരി ഹൈപ്പർമാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയ സ്ട്രീറ്റ് 16 ൽ പ്രവർത്തനമാരംഭിച്ചു


ദോഹ: പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ  സഫാരി ഗ്രൂപ്പ് പുതിയ ഹൈപ്പർമാർക്കറ്റ് ഇൻഡസ്ട്രിയൽ ഏരിയയിലെ സ്ട്രീറ്റ് 16 ൽ തുറന്നു . പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയർമാൻ ഹമദ് ദാഫർ അബ്ദൽ ഹാദി അൽ അഹ്ബാബി, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്പ് ഡയറക്ടറും ഗ്രൂപ്പ് ജനറൽ മാനേജർ സൈനുൽ ആബിദീൻ, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. പാനൂർ മുൻ ചെയർപെഴ്‌സൺ റംല ടീച്ചർ, സിദ്ദീഖ് മാസ്റ്റർ, സിഗ്മ നാസ്സർ, മുനീർ തുടങ്ങിയ ഖത്തറിലെയും കേരളത്തിൽ നിന്നുള്ളതുമായ അനവധി രാഷ്ട്രീയ സാംസകാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും ദോഹയിലെ പ്രമുഖ വാണിജ്യ സംരഭക മേധാവികളും  പ്രമുഖരും സഫാരി ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രധിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ശാഖ ഉദ്ഘാടനത്തിനോടനുബന്ധിച്ച്  ഉപഭോക്താക്കൾക്ക്  ആകർഷകമായ നിരവധി ഓഫറുകളും, പ്രമോഷനുകളും, സമ്മാനപദ്ധതികളും ആണ് നൽകുന്നത്. ലോകോത്തര ബ്രാൻഡുകളുടെ ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് വളരെ കുറഞ്ഞ നിരക്കിൽ തങ്ങളുടെ ഉപഭോക്താക്കൾക്കായി സഫാരി ഒരുക്കിയിരിക്കുന്നത്. 2005ൽ സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റ് ആരഭിച്ചപ്പോഴും 2010 ൽ സഫാരി മാൾ ആരഭിച്ചപ്പോഴും 2019ൽ അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റ് ആരഭിച്ചപ്പോഴും വലിയ ജനത്തിരക്കാണ് ഉദ്ഘാടന ദിവസം പുതിയ ഔട്‌ലെറ്റിൽ അനുഭവപ്പെട്ടത്. 2005ൽ സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിക്കുമ്പോൾ തന്നെ ഇൻഡസ്ട്രിയൽ ഏരിയയിലെ കുറഞ്ഞ വരുമാനക്കാരായ ആളുകൾക്ക് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി വളരെ കുറഞ്ഞ വിലയിൽ ഗുണമേന്മ നിറഞ്ഞ ഉൽപന്നങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് സഫാരി ജന മനസ്സുകളിൽ ഇടം പിടിച്ചത്.
പലചരക്കു സാധനങ്ങൾ, പഴ വർഗ്ഗങ്ങൾ, പച്ചക്കറികൾ, മത്സ്യമാംസങ്ങൾ മുതൽ വസ്ത്രങ്ങൾ, പാദരക്ഷകൾ, ആരോഗ്യ സൗന്ദര്യ വസ്തുക്കൾ, ഇലക്ട്രോണിക്‌സ് ഐ ടി  തുടങ്ങി സുപരിചിതവും പ്രിയപെട്ടതുമായ എല്ലാ ഉത്പന്നങ്ങളും ആകർഷമായ വിലയിലാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. സഫാരിയുടെ ഈ ഹൈപ്പർമാർക്കറ്റ്  ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ ഏരിയയിലെ ഈ ഔട്‌ലെറ്റിൽ 50 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്കായി ഒരു മെഗാ പ്രൊമോഷൻ തന്നെ ഒരുക്കി. വെറും 50  റിയാൽ വിലയുള്ള ഉത്പന്നങ്ങൾ വാങ്ങുമ്പോൾ  നറുക്കെടുപ്പിലൂടെ ഒന്നര ലക്ഷം റിയാൽ വരെ മൂല്യമുള്ള സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് നൽകുന്നത്. ഒന്നാം സമ്മാനമായി അൻപതിനായിരം റിയാൽ ഒരാൾക്ക്, രണ്ടാം സമ്മാനമായി ഇരുപതിനായിരം റിയാൽ ഒരാൾക്ക്, മൂന്നാം സമ്മാനമായി അയ്യായിരം റിയാൽ വീതം 2പേർക്കും, നാലാം സമ്മാനമായി രണ്ടായിരം റിയാൽ വീതം അഞ്ചു പേർക്കും ,അഞ്ചാം സമ്മാനമായി ആയിരം റിയാൽ വീതം പത്തു പേർക്കും കൂടാതെ അറുപത്തിയഞ്ചു  ഇഞ്ച്  ടിവി അഞ്ചു പേർക്കും, ലെനോവ ലാപ്‌ടോപ്പ് അഞ്ചു പേർക്കും, സാംസങ് മൊബൈൽ ഫോൺ  പത്തു പേർക്കുമാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി നൽകുന്നത്. 15 ഫെബ്രുവരി 2023 വരെയാണ് ഈ പ്രൊമോഷൻ ലഭ്യമാകുക. കൂടാതെ സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിൻ 5 നിസാൻ പട്രോൾ  കാർ പ്രമോഷനിലൂടെ 5 നിസാൻ  പട്രോൾ 2022 മോഡൽ കാറുകൾ സമ്മാനമായി നേടാനുള്ള അവസരവും സഫാരി നൽകുന്നു. എത് ഔട്ട്ലറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ നറുക്കടുപ്പിലൂടെ ഏതൊരാൾക്കും ഈ മെഗാ സമ്മാന പദ്ധതിയിൽ പങ്കാളികളാകാവുന്നതാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൊറോക്കോ പൊരുതിവീണു; ഫ്രാൻസ് അർജന്റീന ഫൈനൽ 18-ന്

റിയാദ മെഡിക്കല്‍ ഇന്റേണല്‍, പീഡിയാട്രിക് വിഭാഗങ്ങള്‍ വിപുലീകരിച്ചു