
ദോഹ: ഖത്തറിലെ എല്ലാ സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റ് ഔട്ട്‌ലെറ്റുകളിലും മാങ്കോ പ്രമോഷന്‍ ആരംഭിച്ചു.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത 35ലധികം വ്യത്യസ്ത മാങ്ങകള്‍ ഉള്‍പ്പെടുത്തിയാണ് പ്രമോഷന്‍ ഒരുക്കിയിരിക്കുന്നത്. നീലം, ബദാമി, അല്‍ഫോണ്‍സാ, തോട്ടാപുരി, മല്‍ഗോവ, ചൗസ പാക്കിസ്ഥാന്‍, തായ്‌ലന്‍ഡ് മാങ്കോ തുടങ്ങിയ നിരവധി വെറൈറ്റികളാണ് സഫാരിയുടെ പ്രമോഷനില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഫ്രഷ് മാങ്കോ കേക്ക്, ഫിഷ് മാങ്കോ കറി, മാമ്പഴ പുളിശ്ശേരി എന്നിങ്ങനെ വ്യത്യസ്തങ്ങളായ വിഭവങ്ങളുമായി സഫാരിയുടെ ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും പ്രമോഷന്‍ ലഭ്യമാണ്. ഇന്നു മുതല്‍ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും പ്രമോഷന്‍ തുടക്കമായിട്ടുണ്ട്.