ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10,20,30 പ്രമോഷന് തുടക്കമായി. സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷനാണിത്. പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോല്പന്നങ്ങള്, കോസ്മെറ്റിക്സ,് ഹൗസ്ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്വെയര്, ഇലക്ട്രോണിക്സ,് കമ്പ്യൂട്ടര്‍ ആക്സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും, അടക്കം ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് പ്രമോഷന്റെ ഭാഗമാവുക.
സാദിയ ചിക്കന്‍ ഗ്രില്ലര്‍ 1400 ഗ്രാം 10 റിയാല്‍, ഷേക്ക് ആന്‍ഡ് ടേക്ക് ജ്യൂസ് ബ്ലെന്‍ഡര്‍ 10 റിയാല്‍ , സണ്‍സില്‍ക് ഷാമ്പൂ 350 എം എല്‍ ന്റെ രണ്ടെണ്ണത്തിന്് 20 റിയാല്‍, സ്മാര്‍ട്ട് വാച്ച് 20 റിയാല്‍, പിനാര്‍ ഫുള്‍ ക്രീം മില്‍ക്ക് 1 ലിറ്ററിന്റെ നാലെണ്ണത്തിന് 20 റിയാല്‍ , ലിപ്ടണ്‍ യെല്ലോ ലേബല്‍ ടി 450 ഗ്രാം ട്വിന്‍ പായ്ക്ക് 30 റിയാല്‍ , സൊളിന്ഗെന് നൈഫ് സെറ്റ് 30 റിയാല്‍, എ എല്‍ എം ഹെവി ഡ്രൈ അയേണ്‍ 30 റിയാല്‍, തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.
സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തിലും ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും, വ്യത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകളും ഒരുക്കിയിരിക്കുന്നു. ചിക്കന്‍ ദം ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ഡോണട്ട്സ്, തുടങ്ങിയവ ഒരുക്കിയിരിക്കുന്നതിനോടൊപ്പം തന്നെ ഫ്രഷ് ഫുഡിലെ ഡെലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസും റൗമി ചീസ്, ബലദി ഫെറ്റാ പ്ലെയ്ന്‍ ചീസ്, റെഡ് ചെഡാര്‍ ചീസ്, ബീഫ് മോര്‍ട്ടഡെല്ലാ, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും ലഭ്യമാണ്.
ഫ്രോസണ്‍ വിഭാഗത്തിലും ഗ്രോസറി വിഭാഗത്തിലും അനവധി ഉത്പന്നങ്ങളുണ്ട്. അതുപോലെതന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്മെറ്റിക്സ് വിഭാഗത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. സ്കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്കൂള്‍ സ്റ്റേഷനറി ഐറ്റംസും ലഭ്യമാണ്.
ടോയ്സ്, സ്പോര്‍ട്സ് വിഭാഗത്തിലും ഉത്പന്നങ്ങളുമുണ്ട്. ഗാര്‍മെന്‍്സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് പ്രമോഷനിലുള്ളത്.
ഇലക്ട്രോണിക്സ് വിഭാഗത്തിലും വിവിധ ഉത്പന്നങ്ങളുണ്ട്. ഖത്തറിലെത്തിയ ഫുട്ബോള്‍ പ്രേമികള്‍ക്കും ഉപകാര പ്രദമാകുന്ന രീതിയിലാണ് ഇത്തവണത്തെ പ്രമോഷനെന്നും സഫാരി ബര്‍വ വില്ലേജില്‍ ആരംഭിച്ച ഹൈപ്പര്‍മാര്‍ക്കറ്റിന് ഉപഭോക്താക്കളില്‍ നിന്നും അത്യന്തം ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും സഫാരി മാനേജ്മെന്റ് അറിയിച്ചു.
പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് ഡിസംബര്‍ പകുതിയോടു കൂടി ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റ് നമ്പര്‍ പതിനാറില്‍ ആരംഭിക്കുന്നുണ്ട്. മെഗാ പ്രമോഷനായ സഫാരി വിന് 5 നിസാന്‍ പട്രോള്‍ കാര്‍ പ്രമോഷനിലൂടെ 5 നിസാന്‍ പട്രോള്‍ 2022 മോഡല്‍ കാറുകള്‍ സമ്മാനമായി നേടാനുള്ള അവസരവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.