in

സഫാരിയില്‍ തട്ടുകട, ഹെല്‍ത്ത് ആന്റ് ബ്യൂട്ടി, സെയില്‍ അപ്ടു 50% പ്രമോഷനുകള്‍ തുടങ്ങി

ദോഹ: പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ മൂന്നു പുതിയ പ്രമോഷനുകള്‍ക്ക് തുടക്കമായി. ബേക്കറി ആന്റ്് ഹോട്ട്ഫുഡ് വിഭാഗത്തില്‍ തട്ടുകട ഫെസ്റ്റിവലും, കോസ്‌മെറ്റിക്‌സ്, ഫിറ്റ്‌നസ്, ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഹെല്‍ത്ത് ആന്റ്് ബ്യുട്ടി പ്രമോഷനും റെഡിമെയ്ഡ്, ഗാര്‍മെന്റ്‌സ്് ആന്റ്് ഫുട്‌വെയര്‍ വിഭാഗത്തില്‍ സെയില്‍ അപ് ടു 50% ഓഫ് പ്രമോഷനുകളുമാണ് തുടങ്ങിയത്. നാടന്‍ രുചികളുടെ തനിമ നിലനിര്‍ത്തി ആരംഭിച്ച തട്ടുകട ഫെസ്റ്റിവലില്‍ ചായ, പരിപ്പുവട, ഇലയട, ഉഴുന്നുവട, പഴംപൊരി, വെട്ടുകേക്ക്, ഉള്ളിവട, സുഖിയന്‍ തുടങ്ങിയ പലഹാരങ്ങളും ചിക്കന്‍ പൊട്ടിത്തെറിച്ചത്, ജോസേട്ടന്റെ കോഴി പാര്‍ട്‌സ്, ആട്ടിന്‍ കരള്‍ പെരക്കിയത്, തട്ട് ദോശ, താറാവ് കറി, പൊറോട്ട, പോത്ത് കറി, നവരസക്കോഴി, ആട്ടിന്‍ തല കുരുമുളകില്‍ കുറുക്കിയത്, കപ്പയും ചാളക്കറിയും, എല്ലും കപ്പയും തുടങ്ങി രുചിവൈവിധ്യങ്ങളൊരുക്കി 75ല്‍ പരം ഭക്ഷ്യവിഭവങ്ങള്‍ ലഭ്യമാണ്. അബൂഹമൂറിലെ സഫാരി മാളിലെ ഫുഡ് കോര്‍ട്ടില്‍ നാടന്‍ തട്ടുകടയും സജ്ജമാക്കിയിട്ടുണ്ട്. തള്ളുവണ്ടിയില്‍ പഴയകാല സിനിമാ പോസ്റ്ററുകളും റേഡിയോ ഗാനങ്ങളും തുടങ്ങി തനതു തട്ടുകടകളെ അനുസ്മരിപ്പിക്കുന്ന രംഗ സജ്ജീകരണങ്ങളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ തട്ടുകട വിഭവങ്ങളും ഉള്‍െപ്പടുത്തിയാണ് പ്രമോഷന്‍. സഫാരി മാളിലും സല്‍വ റോഡിലെയും അല്‍ഖോറിലെയും സഫാരി ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിരിക്കും. ഹെല്‍ത്ത് ആന്റ് ബ്യുട്ടി പ്രമോഷനില്‍ ഡവ്, നിവ്യ, പാരച്യൂട്ട്, ഫെയര്‍ ആന്റ് ് ലവ്‌ലി, എന്‍ചാന്റെര്‍, ഒലെ, റൊമാനോവ്, ലോറിയല്‍ തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ അതിശയിപ്പിക്കുന്ന ശേഖരവും ആരോഗ്യ പരിപാലന വസ്തുക്കളും ലഭ്യമാണ്. കൂടാതെ ഫിറ്റ്‌നസ്, കായിക ഉപകരണങ്ങളുടെ വന്‍ശേഖരവുമുണ്ട്. ബേബി ലിസ്, ബ്യുറര്‍, ബ്രൗ, ഫിലിപ്‌സ്, ജീപാസ്, ഓസ്‌കാര്‍ തുടങ്ങിയ ബ്രാന്‍ഡുകളുടെ സൗന്ദര്യ പരിപാലന ഉപകരണങ്ങളും ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാം.
സെയില്‍ അ പ്പ് ടു 50% പ്രമോഷനിലൂടെ ഉപഭോക്താക്കള്‍ക്ക് വളരെ ചുരുങ്ങിയ നിരക്കില്‍ ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ സ്വ ന്തമാക്കാം. പാര്‍ക്ക് അവന്യൂ, ഓട്ടോ, പാര്‍ക്ക്‌സ്, കില്ലര്‍, സ്‌കള്ളേര്‍സ്, നോര്‍ ത്ത് റി പ്പബ്ലിക്ക്, ഇന്‍ഡിഗോ നാഷന്‍ തുടങ്ങിയ ബ്രാന്‍ഡഡും അല്ലാത്തതുമായ എല്ലാ തരം മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, കിഡ്‌സ് വെയര്‍, തുടങ്ങിയവയും ലാമ്പെട്രോ, വുഡ് ലാന്‍ഡ്, റീബോക്ക്, നൈക്, ഗാലെനോ, റെഡ് ടേപ്പ്, സില്‍വര്‍സ്ട്രീറ്റ്, ഡോക്ക് ആന്റ് മാര്‍ക്ക്, സ്പാര്‍ക്‌സ് ഉള്‍പ്പടെയുള്ള ഫൂട്‌വെയര്‍ ഉത്പന്നങ്ങളും ലേഡീസ് ഹാന്റ് ബാഗ്, ഫാന്‍സി ബാഗ് തുടങ്ങിയവയും വാങ്ങുമ്പോള്‍ വിലയില്‍ 50% വരെ കിഴിവ് ലഭിക്കും. ദോഹയിലെ എല്ലാ സഫാരി ഔട്ട് ലറ്റുകളിലും ഈ പ്രമോഷന്‍ ലഭ്യമായിരിക്കും.
കൂടാതെ സഫാരി വിന്‍ 25 നിസ്സാന്‍ സണ്ണി കാര്‍ പ്രമോഷനും തുടരുന്നു. അഞ്ച് നറുക്കെടുപ്പുകളില്‍ ഓരോ നറുക്കെടുപ്പിലും 5 നിസ്സാന്‍ സണ്ണി 2020 മോഡല്‍ കാറുകള്‍ വീതം ആകെ 25 നിസ്സാന്‍ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നല്‍കുന്നത്. സഫാരിയുടെ ഏത് ഔട്ലറ്റുകളില്‍ നിന്നും വെറും അന്‍പത് റിയാലിന് പര്‍േച്ച്സ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫിള്‍ കൂപ്പണ്‍ വഴി ഈ സമ്മാനപദ്ധതിയില്‍ പങ്കാളിയാകാം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ മെട്രോ സര്‍വീസ്: പേപ്പര്‍ ടിക്കറ്റുകള്‍ റദ്ദാക്കി

ഉപരോധത്തിന്റെ പ്രത്യാഘാതം: യുഎന്‍
വിദഗ്ദ്ധയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്ന് മുതല്‍