ദോഹ: സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് വഖ്‌റയിലെ ബര്‍വ വില്ലേജില്‍ നാളെ മുതല്‍ തുടക്കമാവുന്നു. നവംബര്‍ 27 ഉച്ചക്ക് 12 മണിക്ക് തുറന്നു പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
40,300 ഓളം സ്‌ക്യയര്‍ ഫീറ്റില്‍ ഒരുക്കിയിരിക്കുന്ന സഫാരിയുടെ പുതിയ ഷോ റൂമില്‍ ഭക്ഷ്യ ധാന്യങ്ങളും പഴം, പച്ചക്കറികള്‍, മത്സ്യമാംസങ്ങള്‍ തുടങ്ങി എല്ലാ വിധ ഭക്ഷ്യ വസ്തുക്കളുമുണ്ടാവും. കുടാതെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആരോഗ്യ സൗന്ദര്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ് തുടങ്ങിയവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്.
റീടെയില്‍ രംഗത്തെ വളരെ കാലത്തെ അനുഭവങ്ങള്‍ ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി നിരവധി ഗുണമേന്മ നിറഞ്ഞ ഉത്പന്നങ്ങള്‍ ഈ ശാഖയില്‍ ലഭ്യമക്കാന്‍ സഹായിക്കുമെന്നും കുറഞ്ഞ നിരക്കലും ആകര്‍ഷകമായ ഓഫറുകളിലുമാണ് ഉദ്ഘാടന വേളയില്‍ ഉപഭോക്താക്കള്‍ക്കായി ഉത്പന്നങ്ങള്‍ നല്കുന്നതെന്നും സഫാരി അറിയിച്ചു. വഖ്‌റ മെട്രോ സ്‌റ്റേഷന് വളരെ അടുത്തായാണ് സഫാരി ബര്‍വ വില്ലേജ് നിലകൊള്ളുന്നത്.
ദോഹയുടെ എല്ലാ ഭാഗത്ത് നിന്നും അനായാസം സഫാരിയുടെ പുതിയ ഔട്‌ലെറ്റില്‍ എത്തിച്ചേരാന്‍ സാധിക്കും. മൊബൈല്‍ ഷോപ്പുകള്‍, പെര്‍ഫ്യൂം ഷോറൂം, ട്രാവല്‍സ്, ഒപ്റ്റിക്കല്‍സ് തുടങ്ങിയവയുടെ കൗണ്ടറുകളും വരും ദിവസങ്ങളില്‍ സഫാരിയുടെ ബര്‍വ വില്ലേജ് ബ്രാഞ്ചില്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കുന്നതാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് 5 നിസ്സാന്‍ പട്രോള്‍ 2022 മോഡല്‍ എസ്.യു.വി സഫാരി സമ്മാനമായി നല്‍കും. 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന റാഫില്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക.