in ,

ഖത്തറിനെതിരായ ഉപരോധനടപടികള്‍ ഉടന്‍
പിന്‍വലിക്കണമെന്ന് അലേന ദൗഹന്‍

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-11-12 18:23:35Z | |

ദോഹ: ഖത്തറിനെതിരായ എല്ലാ ഉപരോധ നടപടികളും നിയന്ത്രണങ്ങളും ഉപരോധ രാജ്യങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് മനുഷ്യാവകാശങ്ങളെയും സംബന്ധിച്ച യുഎന്‍ പ്രത്യേക റാപ്പോര്‍ട്ടര്‍ അലേന ദൗഹന്‍. ഈ നടപടികളെല്ലാം രാജ്യാന്തര നിയമ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും അവര്‍ കുറ്റപ്പെടുത്തി.എകപക്ഷീയ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനായി ഖത്തറിലെത്തിയ അവര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയശേഷം ദോഹയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് അലേന ദൗഹന്‍ ഖത്തറിലെത്തിയത്. മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ജുഡീഷ്യറി അംഗങ്ങള്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍, നയതന്ത്ര സമൂഹം, സിവില്‍ സൊസൈറ്റി, ദേശീയ മനുഷ്യാവകാശ സംവിധാനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍, അഭിഭാഷകര്‍, അക്കാദമിക് പ്രവര്‍ത്തകര്‍, ഇരകള്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരുമായി ദൗഹന്‍ ദോഹയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഖത്തറിനെതിരെ അഭിപ്രായ സ്വാതന്ത്യം, ചലനം, സ്വത്തിലേക്കുള്ള പ്രവേശനം തുടങ്ങിയവ നിയന്ത്രിക്കുകയും വ്യാപാര തടസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഉപരോധം. ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഭക്ഷണം, അവശ്യവസ്തുക്കള്‍ എന്നിവയെല്ലാം വാങ്ങുന്നതില്‍ നിന്നും തടയുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അലേന ദൗഹന്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് നാലു രാജ്യങ്ങളോടും ആവശ്യപ്പെടുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്‌പെഷ്യല്‍ റാപ്പോര്‍ട്ടര്‍ തന്റെ അന്തിമ റിപ്പോര്‍ട്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെ.എം.സി.സി ഭാരവാഹികള്‍ ഡോ.ദീപക് മിത്തലുമായി കൂടിക്കാഴ്ച നടത്തി

ഖത്തറില്‍ ഇന്ന് കോവിഡ് മരണങ്ങളില്ല; 235 പേര്‍ക്കു കൂടി രോഗം