
ദോഹ: സാഹിത്യകാരന്‍ സി. വി. ശ്രീരാമന്റെ സ്മരണാര്‍ത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന ‘സംസ്‌കൃതി – സി.വി. ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2020’ ലേക്ക് രചനകള്‍ ക്ഷണിച്ചു.
ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി.സി.സി രാജ്യങ്ങളിലെ താമസക്കാരായ 18 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസി മലയാളികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക. 50,000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം.
കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാര്‍ ഉള്‍ക്കൊള്ളുന്ന ജൂറിയായിരിക്കും അവാര്‍ഡ് നിര്‍ണ്ണയിക്കുക.
രചനകള്‍ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 10 ആയിരിക്കും. രചനകള്‍ തപാല്‍ മാര്‍ഗം സംസ്‌കൃതി-സിവി ശ്രീരാമന്‍ സാഹിത്യപുരസ്‌കാരം, പി.ഒ ബോക്‌സ് 23671 ദോഹ-ഖത്തര്‍ എന്ന വിലാസത്തിലോ gcccvsaward@gmail.com, emsudhi@yahoo.com എന്നീ ഇമെയില്‍ വിലാസങ്ങളിലോ അയക്കാം.
ഒക്ടോബര്‍ മാസത്തില്‍ പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55859609, +974 33310380.