in

സംസ്‌കൃതി ഖത്തര്‍: അഹ്മദ്കുട്ടി എ. പ്രസിഡന്റ്, എ.കെ ജലീല്‍ സെക്രട്ടറി

സംസ്‌കൃതിയുടെ പുതിയ ഭാരവാഹികള്‍

ദോഹ: സാമൂഹിക സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തര്‍  പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. കോവിഡ് പാശ്ചാത്തലത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അഹമ്മദ് കുട്ടി അരളയില്‍ (പ്രസിഡണ്ട്), എ കെ ജലീല്‍ ജനറല്‍ (സെക്രട്ടറി)  ശിവാനന്ദന്‍ വൈലൂര്‍ (ട്രഷറര്‍) എന്നിവരെ മുഖ്യഭാരവാഹികളായി തെരെഞ്ഞെടുത്തു. ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം (വൈസ് പ്രസിഡണ്ട്), സുഹാസ് പാറക്കണ്ടി, സാള്‍ട്ടസ് സാമുവല്‍ (സെക്രട്ടറി) എന്നിവര്‍ സഹഭാരവാഹികളാണ്.  എഴുപത്തി അഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മറ്റിയും തെരെഞ്ഞെടുക്കപ്പെട്ടു. ഖത്തറിലെ സംസ്‌കൃതിയുടെ 11 യൂണിറ്റുകളുടെയും സമ്മേളനം പൂര്‍ത്തീകരിച്ച ശേഷമാണ് കേന്ദ്രകമ്മറ്റിയുടെ സമ്മേളനം നടന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവില്‍ ഉല്‍ഘാടനം ചെയ്തു. പ്രസിഡണ്ട് എ സുനില്‍ അധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി വിജയകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  മുന്‍ ഭാരവാഹികളായ പ്രമോദ് ചന്ദ്രന്‍, ഇ എം സുധീര്‍, ഷാനവാസ് എലച്ചൊല, ഐസിസി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍ ആശംസകള്‍ നേര്‍ന്നു. ഷംസീര്‍ അരിക്കുളം സ്വാഗതവും രവി മണിയൂര്‍ നന്ദിയും പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

100 മുറികളിലായി പ്രാദേശിക വൈവിധ്യങ്ങള്‍; ഖത്തറില്‍ പ്രത്യേക ഈത്തപ്പഴ മേളക്ക് തുടക്കമായി

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതി വോട്ടെടുപ്പില്‍ ഖത്തറിന് വന്‍ ഭൂരിപക്ഷത്തോടെ അംഗത്വം