in ,

ഖത്തറിലെ സഊദി എംബസി ഉടന്‍ പുനരാരംഭിക്കും

പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍

ദോഹ: അല്‍ഉലാ കരാറിന്റെ പ്രായോഗിക നടപടിയുടെ ഭാഗമായി ഖത്തറിലുള്ള സൗദിഅറേബ്യന്‍ എംബസിയുടെ പ്രവര്‍ത്തനം അടുത്ത ദിവസങ്ങളില്‍ തന്നെ പുനരാരംഭിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. സൗദി വിദേശകാര്യ മന്ത്രി  പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ റിയാദില്‍ മാധ്യമപ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ജോര്‍ദ്ദാന്‍ വിദേശകാര്യമന്ത്രി അയ്മന്‍ സഫാദിയോടൊപ്പം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു സഊദി വിദേശകാര്യമന്ത്രി.
ഉപകരണങ്ങള്‍ ക്രമീകരിക്കേണ്ടുന്ന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട ജോലി മാത്രമേ ബാക്കിയുള്ളൂ. ഇക്കാര്യങ്ങള്‍ പൂര്‍ത്തിയായാല്‍  ഉടന്‍ എംബസി തുറന്ന് പ്രവര്‍ത്തനം  പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് കൂടി പുനരരാംഭിക്കുന്നതോടെ പൂര്‍ണമായ നയതന്ത്രബന്ധം ഉടന്‍ പ്രാബല്യത്തില്‍ വരും.   ജനുവരി അഞ്ചിനായിരുന്നു മൂന്നര വര്‍ഷത്തോളം നീണ്ട ഉപരോധം അവസാനിപ്പിച്ചുകൊണ്ടുള്ള കരാറില്‍ ജി സി സി രാജ്യങ്ങള്‍ തീരുമാനമായത്. സൗദിയിലെ പൈതൃക ഗ്രാമമായ അല്‍ഉലായിലായിരുന്നു 41ാം ജി.സി.സി ഉച്ചകോടി നടന്നത്. അതേസമയം ഉച്ചകോടിയുടെ തലേ ദിവസം തന്നെ ഖത്തറിന്റെ  ഏക കര  അതിര്‍ത്തിയായ അബൂസംറ തുറന്നത് മറ്റൊരു ശ്രദ്ധേയ ചുവടുവെപ്പായിരുന്നു. ജനുവരി 11-ന് റിയാദിലേക്ക് സര്‍വ്വീസും ഖത്തര്‍ എയര്‍വെയിസ് പുനരാരംഭിച്ചു. അതിര്‍ത്തിവഴി ഇരു രാജ്യങ്ങളിലേക്കും യാത്രക്കാരുടെ വരവും പോക്കും ഇപ്പോള്‍ സാധാരണഗതിയിലേക്കെത്തിയിട്ടുണ്ട്.

What do you think?

Written by Web Desk

ഖത്തര്‍ ഹെല്‍ത്ത് 2021 ഈ മാസം 20 മുതല്‍; രജിസ്റ്റര്‍ ചെയ്തത് 3300 ലധികം ആരോഗ്യപ്രവര്‍ത്തകര്‍

ഖത്തറില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു