in , ,

സാവിത്രിഭായ് ഫൂലെ സര്‍വ്വകലാശാലാ ഖത്തര്‍ കാമ്പസ് കമേഴ്‌സ്യല്‍ അവന്യൂവില്‍; ധാരണാപത്രം കൈമാറി

ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ സാവിത്രി ഫൂലെ സര്‍വ്വകലാശാലാ കാമ്പസ് കെട്ടിടത്തിനുള്ള ധാരണാപത്രം കൈമാറല്‍ ചടങ്ങില്‍ സംസാരിക്കുന്നു

30-ലധികം കുട്ടികള്‍ പ്രവേശനം നേടി

ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യന്‍ സര്‍വകലാശാല ഓഫ് ക്യാമ്പസ് സാവിത്രി ഭായ് ഫുലെ പൂണെ യൂണിവേസഴ്‌സിറ്റിയും, ക്യാമ്പസിനായി അടിസ്ഥാന സൗകര്യമൊരുക്കുന്ന ദോഹ ദി കൊമേഴ്ഷ്യല്‍ അവന്യൂവും ധാരണാ പത്രം കൈമാറി. ഇന്ത്യന്‍ അംബാസിഡര്‍ ദീപക് മിത്തല്‍ ചടങ്ങില്‍ പങ്കെടുത്തു. സര്‍വകലാശാ ഓഫ് ക്യാമ്പസ് മാനേജ്‌മെന്റായ മൈല്‍സ്‌റ്റോണ്‍ ഇന്റര്‍നാഷനല്‍ എജ്യൂക്കേഷന്‍ (എം.ഐ.ഇ) ചെയര്‍മാന്‍ എഞ്ചിനീയര്‍ അലി അബ്ദുല്‍ലത്തീഫ് അല്‍ മിസ്‌നദിന്, കൊമേഴ്ഷ്യല്‍ അവന്യൂ സി.ഇ.ഒ അബ്ദുല്ല ഹൈദറാണ് സര്‍വകാലാശാലയുടെ പ്രവര്‍ത്തന കേന്ദ്രം അനുവദിക്കുന്നതു സംബന്ധിച്ച ധാരണാപത്രം കൈമാറിയത്.
ഇന്ത്യക്കും ഖത്തറിനും അഭിമാനമായി മാറുന്ന ഒരു തലമുറ ഈ കാമ്പസില്‍ നിന്നും പുറത്തിറങ്ങട്ടെയെന്ന് അംബാസിഡര്‍ ദീപക് മിത്തല്‍ ആശംസിച്ചു. മികച്ച അടിസ്ഥാന സൗകര്യവും, അക്കാദമിക് നിലവാരവും പുലര്‍ത്തുന്ന കോളജില്‍ നിന്നും പഠിച്ചിറങ്ങുന്നവര്‍ ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്‌കാരിക അംബാസിഡര്‍മാരായി മാറുമെന്നും അവര്‍ ഇരു രാജ്യത്തിനും അഭിമാനമാവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ഖത്തര്‍ വിദ്യഭ്യാസ മന്ത്രാലയത്തിനു കീഴിലെ ഉന്നത വിദ്യഭ്യാസ വിഭാഗം ആക്ടിങ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുല്ല അല്‍അലി, എം.ഐ.ഇ പ്രസിഡന്റ് ഹസ്സന്‍ ചോെഗ്ല, ഡി.പി.എസ് ഗ്രൂപ്പ് രക്ഷാധികാരി മുഹമ്മദ് ബിന്‍ ഹമ്മാം, എം.ഐ.ഇ ഡയറക്ടര്‍ യാസര്‍ നൈനാര്‍
എന്നിവര്‍ സംസാരിച്ചു. അന്‍ഷുജൈന്‍ അവതാരികയായിരുന്നു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡിലെ ദോഹ ദി കമേഴ്ഷ്യ അവന്യൂവിലെ ഡ്രാഗന്‍ മാര്‍ട്ടിന് മുമ്പുള്ള അര്‍കാന്‍ ബില്‍ഡിങില്‍ പ്ലാസ-പി-03 യിലാണ് കാമ്പസ്.

എം.ഐ.ഇ ചെയര്‍മാന്‍ എഞ്ചിനീയര്‍ അലി അബ്ദുല്‍ലത്തീഫ് അല്‍ മിസ്‌നദിന്, കൊമേഴ്ഷ്യല്‍ അവന്യൂ സി.ഇ.ഒ അബ്ദുല്ല ഹൈദര്‍ സാവിത്രി ഫൂലെ സര്‍വ്വകലാശാലാ കാമ്പസ് കെട്ടിടത്തിനുള്ള ധാരണാപത്രം കൈമാറുന്നു.

ഡി.പി.എസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന് കീഴില്‍ മൈല്‍സ്‌റ്റോണ്‍ ഇന്ററ നാഷനല്‍ എജ്യൂക്കേഷന്‍ (എം.ഐ.ഇ) എന്ന കമ്പനി രൂപീകരിച്ചാണ് സര്‍വകലാശാലയുടെ ഓഫ് ക്യാമ്പസിന്റെ പ്രവര്‍ത്തനം. 1949ല്‍ മഹാരാഷട്രയില്‍ സ്ഥാപിതമായ പൂനെ സാവിത്രി ഭായ് ഫുലെ യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ മികച്ച ഏഴാമത്തെ സര്‍വകലാശാലയാണ്.
ഖത്തറിലെ കാമ്പസില്‍ പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. 600 കുട്ടികള്‍ക്ക് വരെ പ്രവേശനം നല്‍കാനുള്ള സൗകര്യം കെട്ടിടത്തിനുണ്ട്. നാലുവര്‍ഷത്തോടെ ആകെ വിദ്യാര്‍ഥികള്‍ ആയിരത്തില്‍ അധികമാകും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഖത്തര്‍ കാമ്പസ് തുറക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ നീട്ടിവെക്കുകകയായിരുന്നു. ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയം ഇന്ത്യയിലെ യൂനിവേഴ്‌സിറ്റി അധികൃതരുമായി അക്കാദമിക കാര്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പുതിയ കാമ്പസ് കെട്ടിടം ഖത്തര്‍ വിദ്യാഭ്യാസമന്ത്രാലയം അധികൃതരും നേരത്തേ സന്ദര്‍ശിച്ചിരുന്നു.
ബിരുദ പഠനങ്ങള്‍ക്ക് ഖത്തറിലെ ഏറ്റവും കുറഞ്ഞ ഫീസായിരിക്കും ഈടാക്കുകയെന്നും, ലാബ് ഉള്‍പ്പെടെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കുമെന്നും എം.ഐ.ഇ പ്രസിഡന്റ് ഹസ്സന്‍ ചേഗ്ലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ പുണെ സര്‍വകലാശായില്‍ നിന്നും ഡെപ്യൂട്ടേഷനിലെത്തുന്ന അധ്യാപകരായിരുക്കും ക്ലാസുകള്‍ നയിക്കുക. ഇവര്‍ക്കൊപ്പം, ഇന്ത്യയിലെയും അന്താരാഷ്ട്ര തലത്തിലും പ്രശസ്താരായ ഫാക്കല്‍റ്റികള്‍ ഓണ്‍ലൈനായും നേരിട്ടും കാമ്പസിലെത്തും. സെപ്തംബറില്‍ ആരംഭിക്കുന്ന അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ തുടങ്ങി. വിവിധ ബിരുദ കോഴ്‌സുകള്‍ക്ക് ഇതിനകം 30 ലധികം കുട്ടികള്‍ അഡ്മിഷന്‍ എടുത്തതായി മാനേജ്‌മെന്റ് വ്യക്തമാക്കി.
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്്വേടഷന്‍, ബാച്ചിലര്‍ ഓഫ് കൊമേഴ്‌സ്, ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ്, ബാച്ചിലര്‍ ഓഫ് സയന്‍സ് ബയോടെക്‌നോളജി എന്നീ ബിരുദകോഴ്‌സുകളാണ് ആദ്യഘട്ടത്തില്‍ ഉണ്ടാവുക. www.miesppu.edu.qa എന്ന വെബ്‌സൈറ്റില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഫോണ്‍: +974 5500 8444. ഇമെയില്‍: info@miesppu.edu.qa

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിലെ എല്ലാ സ്വകാര്യ സര്‍വ്വകലാശാലകളിലും ഖത്തര്‍ ചരിത്രം നിര്‍ബന്ധമാക്കും: ഡോ.ഖാലിദ് അല്‍അലി

ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം; ഫാമിലി റസിഡന്റ് വിസ അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി