ദോഹ: ഖത്തറിലെ ശ്രദ്ധേയ താരങ്ങളെ ഉള്‍പ്പെടുത്തി ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലും ആസ്പയര് അക്കാദമിയിലുമായി വോളിഖ് സംഘടിപ്പിക്കുന്ന സീഷോര്‍ ഗ്രൂപ്പ് ആന്റ് സൂഖ് അല്ബലാദി ജിംസ് കപ്പ് വോളിബോള്‍ ടൂര്‍ണമെന്റ് പ്രാഥമിക റൗണ്ടിന്റെ ആദ്യ ഘട്ടം പിന്നിട്ടു. ജിംസ് ഉദയ മട്ടന്നൂരും ബ്രദേഴ്സ് വാണിമേലുമാണ് സെമി ബര്‍ത്ത് ഉറപ്പാക്കിയത്. അടുത്ത രണ്ടു സെമി ഫൈനലിസ്റ്റുകളെ വ്യാഴാഴ്ച നടക്കുന്ന അകോണ് സ്വപ്ന ബാലുശ്ശേരി, അര്‍ച്ചന പഴങ്കാവ്, ബ്രദേഴ്സ് മൂലാട്, സെന്റ് പോള്‍ സ്പോര്‍ട്സ് തമ്മിലുള്ള മത്സരങ്ങളിലൂടെ തീരുമാനിക്കും. അതിനിടെ കഴിഞ്ഞ ദിവസം ഖത്തര്‍ വോളിബോള്‍ അസോസിയേഷന് സമ്മേളന് ഹാളില്‍ ടൂര്‍ണമെന്റ് സംബന്ധമായി നടന്ന ചടങ്ങില്‍ പ്രയോജകരുമായുള്ള ധാരണാപത്രങ്ങള്‍ കൈമാറി. സൂഖ്അല്‍ ബലാദിയെ പ്രതിനിധീകരിച്ച് എം ഡി ഓഫീസ് മാനേജര്‍ സാദിഖ് സംബന്ധിച്ചു. മറ്റ് പ്രായോജകരായ എംകോ, എയര്‍ മാസ്റ്റര്‍, അകോണ് ഹോള്‍ഡിങ്, റേഡിയോ മലയാളം പ്രതിനിധികളും പങ്കെടുത്തു. വോളിഖ് മുഖ്യരക്ഷാധികാരി കെ. മുഹമ്മദ് ഈസ, പ്രസിഡന്റ് മുഹമ്മദ് നജീബ്, ജനറല്‍സെക്രട്ടറി ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് ബഷീര്‍ ടി ടി കെ, ട്രഷറര്‍ ആഷിഖ് മാഹി എന്നിവര്‍ ധാരണാപത്രം കൈമാറി. മജീദ് നാദാപുരവും ഷിറാസ് സിതാരയും ചേര്‍ന്നൊരുക്കിയ ടൂര്‍ണമെന്റ് പ്രമോ വീഡിയോ പ്രകാശനം ചെയ്തു.
in QATAR NEWS
സീഷോര്‍-സൂഖ് ബലദി ജിംസ് കപ്പ് വോളി; ജിംസ് ഉദയ മട്ടന്നൂരും ബ്രദേഴ്സ് വാണിമേലും സെമിയില്‍
