ദോഹ : ഖത്തര്‍ കെ.എം.സി.സിയുടെ മുതിര്‍ന്ന നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കണ്ണൂര്‍, പെരിങ്ങത്തൂര്‍, കരിയാട് സ്വദേശി സി.എം മൊയ്തു (72) നാട്ടില്‍ മരിച്ചു. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്ന് പുലര്‍ച്ചെയെയിരുന്നു അന്ത്യം. ദീര്‍ഘകാലം ഖത്തറിലെ ദോഹ ബാങ്ക് ഓഫീസില്‍ ജീവനക്കാരനായിരുന്നു. മുസ്ലിം ലീഗ് കരിയാട് പുതുശ്ശേരി വാര്‍ഡ് വൈസ് പ്രസിഡണ്ടാണ്.
കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ നേതൃപദവിയിലും സംസ്ഥാന സമിതിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്‍ഹക്കീം, സമീര്‍ സി.എം, ഹസീന, ഫൗസിയ.
ഖത്തര്‍ കെ.എം.സി.സിയും ദോഹാ ബാങ്കും അനുശോചിച്ചു
ദോഹ: നിസ്വാര്‍ത്ഥ സേവകനായിരുന്ന സി.എം മൊയ്തുവിന്റെ വിയോഗം പൊതുസമൂഹത്തിന് നഷ്ടമാണെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സമിതി അനുശോചന സന്ദേശത്തില്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലാ കെ.എം.സി.സി, കൂത്തുപറമ്പ് മണ്ഡലം കെ.എം.സി.സി എന്നിവരും അനുശോചിച്ചു. സി.എം മൊയ്തുവിന്റെ കുടുംബത്തോടൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി ദോഹ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഡോ. ആര് സീതാരാമന് അറിയിച്ചു. ബാങ്ക് ജീവനക്കാരും ഡയരക്ടര്‍ ബോര്‍ഡും അനുശോചനം രേഖപ്പെടുത്തി. സാമൂഹിക പ്രതിബദ്ധതയോടെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച മുസ്ലിം ലീഗ് നേതാവായിരുന്നു മൊയ്തുവെന്ന് മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.