in ,

ഖത്തറില്‍ കോവിഡ് 1 ശതമാനം മാത്രം ഗുരുതരം; ഇന്‍ഡസ്ര്ടില്‍ ഏരിയ അടച്ചിട്ട മേഖല ബുധനാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും

ലുലുവ അല്‍ഖാതിര്‍ വാര്‍ത്താസമ്മേളനത്തില്‍

ദോഹ: കൊറോണ വൈറസ്(കോവിഡ്19) രോഗികളില്‍ 90ശതമാനത്തിലും മിതമായ ലക്ഷണങ്ങളാണെന്നും ഒരു ശതമാനം മാത്രമാണ് ഗുരുതരമായ കേസുകളെന്നും ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുലുവ അല്‍ഖാതിര്‍ പറഞ്ഞു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ ലോക്ക് ഡൗണ്‍ മേഖല ബുധനാഴ്ച മുതല്‍ ഘട്ടം ഘട്ടമായി തുറക്കും. സ്ട്രീറ്റ് 1, സ്ട്രീറ്റ് 2, വക്കാലത്ത് സ്ട്രീറ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

സമൂഹ വ്യാപനം അധികമില്ല; അറബ് മേഖലയില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍


കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിശോധനക്കായി സജീവമായ നടപടികളാണ് സ്വീകരിക്കുന്നത്. സമീപകാലയളവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതിലധികവും ക്വാറന്റൈനിലായിരുന്നവരിലാണ്. സാമൂഹ്യവ്യാപനത്തിന്റെ ഫലമായി അധികം കേസുകളുണ്ടായിട്ടില്ല. വൈറസിന്റെ വ്യാപനം മനസിലാക്കാന്‍ കഴിഞ്ഞതിന്റെ തെളിവാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തരികളില്‍ രോഗബാധ സ്ഥിരീകരിക്കുന്നതില്‍ സ്ഥിരത കൈവരിക്കാനായിട്ടുണ്ട്. അറബ് മേഖലയില്‍ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. അതുപോലെ തന്നെ രോഗബാധിതരുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആഗോളതലത്തില്‍ ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നും ഖത്തറാണെന്ന് അല്‍ഖാതിര്‍ പറഞ്ഞു. റമദാനില്‍ കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അത് രോഗപ്രതിരോധത്തിന് ഏറ്റവും ഗുണം ചെയ്യുമെന്നും അവര്‍ പറഞ്ഞു.

ഇന്‍ഡസ്ട്രിയല്‍ ഏരിയ തൊഴിലാളികളില്‍ ചിലരെ മാറ്റും

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലോക്ക്ഡൗണിലുള്ള സ്ട്രീറ്റുകളിലെ ചില തൊഴിലാളികളെ അവിടെനിന്നും മാറ്റും. മുഖൈനിസ്, ബര്‍വ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നത്. സൗജന്യ ഭക്ഷണവും വസ്ത്രവും പണവും ലഭ്യമാക്കുകയും ചെയ്യും. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം മറ്റു സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്നാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ലുലുവ അല്‍ഖാതിര്‍ വിശദീകരിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സന്ദര്‍ശക വിസകളിലെത്തിയവര്‍ക്ക് വിസ നീട്ടാതെ ഖത്തറില്‍ താമസിക്കാന്‍ അനുമതി

പത്തനംതിട്ട സ്വദേശികളുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോവും