in

ഖത്തര്‍ ചാരിറ്റിയുടെ നേതൃത്വത്തില്‍ സുഡാനിലേക്ക് ഏഴു ടണ്‍ മെഡിക്കല്‍ സഹായമെത്തിച്ചു

ദോഹ: ഖത്തര്‍ ചാരിറ്റിയുടെയും ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സുഡാനീസ് പ്രൊഫഷണല്‍ അസോസിയേഷനുകളുടെയും ശ്രമഫലമായി സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂമിലേക്ക് ഏഴു ടണ്‍ മെഡിക്കല്‍ സഹായം എത്തിച്ചു. 20 ലക്ഷം റിയാല്‍ മൂല്യമുള്ള മെഡിക്കല്‍ സാമഗ്രികളാണ് എത്തിച്ചത്. സുഡാനീസ് ആരോഗ്യമന്ത്രി ഡോ. അക്രം അലിഅല്‍തോം, സുഡാനിലെ ഖത്തര്‍ എംബസി ആക്ടിങ് ചാര്‍ജ് ഡി അഫയേഴ്‌സ് തലാല്‍ ഫര്‍ഹാന്‍ അല്‍അന്‍സി, സുപ്രീംകമ്മിറ്റി ഫോര്‍ ഹെല്‍ത്ത് എമര്‍ജന്‍സീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഖത്തറിന്റെ സഹായം സ്വീകരിച്ചു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കാവശ്യമായ സംരക്ഷണ ഉപകരണങ്ങള്‍ ഈ സഹായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുഡാന് നല്‍കിയ പിന്തുണക്കും സഹായത്തിനും ഖത്തര്‍ സര്‍ക്കാരിനോടും ജനങ്ങളോടും പ്രസ്ഥാനങ്ങളോടും നന്ദിയുണ്ടെന്ന് സുഡാന്‍ ആരോഗ്യമന്ത്രി ഡോ.അക്രം അലിഅല്‍തോം പറഞ്ഞു. ഖത്തറും സുഡാനും തമ്മിലുള്ള ബന്ധം ചരിത്രപരമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഖത്തര്‍ എല്ലായ്‌പ്പോഴും സാങ്കേതികവും ഭൗതികവുമായ സഹായം, ആശ്വാസം, പിന്തുണ എന്നിവ സുഡാന് നല്‍കിയിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളെ നേരിടാന്‍ ഖത്തര്‍ എല്ലായ്‌പ്പോഴും സുഡാനോടൊപ്പം നില്‍ക്കുന്നുണ്ടെന്ന് സുഡാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് കമ്മീഷണര്‍ അബ്ബാസ് ഫദ്്ലല്ല പറഞ്ഞു. വെള്ളപ്പൊക്ക ദുരന്തസമയത്ത് സുഡാന് ഖത്തര്‍ സഹായം നല്‍കിയിരുന്നു. ദുരിതബാധിതരെ സഹായിക്കാന്‍ ഖത്തര്‍ എയര്‍ലിഫ്റ്റ് സ്ഥാപിച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ആര്‍ട്ടിസ്റ്റ് ഇന്‍ റസിഡന്‍സ്: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി നീട്ടി

ഖത്തര്‍ എയര്‍വേയ്‌സ് ആഗോള ശൃംഖല വിപുലീകരിക്കുന്നു