in

ശമാല്‍ മുനിസിപ്പാലിറ്റി ഭക്ഷ്യശാലകളിലെ പരിശോധന ഊര്‍ജിതപ്പെടുത്തി

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-04-18 22:25:33Z | |
ശമാല്‍ മുനിസിപ്പാലിറ്റി ഇന്‍സ്്‌പെക്ടര്‍മാര്‍ ഭക്ഷ്യ ഔട്ട്‌ലെറ്റുകളില്‍ പരിശോധന നടത്തിയപ്പോള്‍

ദോഹ: അല്‍ ശമാല്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യ നിരീക്ഷണ വിഭാഗം ഭക്ഷ്യഔട്ട്‌ലെറ്റുകളില്‍ ഉള്‍പ്പടെ പരിശോധന ഊര്‍ജിതപ്പെടുത്തി. ഈ വര്‍ഷം ആദ്യപാദത്തില്‍മാത്രം 1411 ആനുകാലിക പരിശോധനകളാണ് നടത്തിയത്. ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ മുനിസിപ്പാലിറ്റികളിലെയും ഭക്ഷ്യശാലകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഭക്ഷണം പാചകം ചെയ്യുന്നതും സംഭരണവും തുടങ്ങി എല്ലാ ഘട്ടങ്ങളും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. പരിശോധനക്കിടെ എട്ടു സ്ഥാപനങ്ങള്‍ക്കെതിരെ തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചു.
1,155 കന്നുകാലികളെ പരിശോധനക്ക് വിധേയമാക്കി. ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ 12 മൃഗങ്ങളുടെ മാംസം നശിപ്പിച്ചു. 63 മൃഗങ്ങളുടെ മാസം ഭാഗികമായി ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയ ഒരു സ്‌റ്റോര്‍ താല്‍ക്കാലികമായി അടച്ചു. ഇതേ കാലയളവില്‍ ജനറല്‍ കണ്‍ട്രോള്‍ വിഭാഗം 920 ആനുകാലിക പരിശോധന നടത്തി. പരിശോധനയില്‍ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട 363 കാറുകളും 23 വാഹനങ്ങളും ബന്ധപ്പെട്ട അധികൃതരുടെ സഹകരണത്തോടെ നീക്കം ചെയ്തു. സാങ്കേതിക നിയന്ത്രണ വകുപ്പ് 1,282 ആനുകാലിക പരിശോധനകള്‍ നടത്തി. ഇതില്‍ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും നാല് കേസുകള്‍ പോലീസിന് കൈമാറുകയും ചെയ്തു. മരങ്ങള്‍ വെട്ടിയൊതുക്കുന്നതിന് ജനറല്‍ സര്‍വീസ് അഫയേഴ്സ് വകുപ്പിന് 24 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 18 എണ്ണം നടപ്പാക്കി.
കീടങ്ങളും എലിശല്യവും നിയന്ത്രിക്കുന്നതിനായി 285 അപേക്ഷകള്‍ ലഭിച്ചു. 504,460 ഗാലന്‍ മഴവെള്ളയും 130 ചത്ത മൃഗങ്ങളും നീക്കം ചെയ്യുന്നതിനുള്ള അപേക്ഷകളും ലഭിച്ചു. ഇതേകാലയളവില്‍ അല്‍ശമാല്‍ പ്രവേശന കവാടവും വിവിധ റൗണ്ട്എബൗട്ടുകളും വികസിപ്പിച്ചു. അതേസമയം മുനിസിപ്പാലിറ്റി ബുധനാഴ്ച ഭക്ഷ്യ സ്ഥാപനങ്ങളില്‍ 41 പരിശോധനകള്‍ നടത്തി. ഒന്‍പത് കന്നുകാലികളുടെ മാംസവും 3,215 കിലോഗ്രാം മത്സ്യവും പരിശോധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പ് പദ്ധതികളിലെ എട്ട് പേര്‍ക്ക് കോവിഡ്

ഊരിദൂ റീട്ടെയില്‍ ഷോപ്പില്‍ തെര്‍മല്‍ ക്യാമറാ സംവിധാനം സ്ഥാപിച്ചു