ദോഹ: എഴുപത്തി നാലാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ചന്ദ്രിക ഖത്തർ പുറത്തിറക്കുന്ന പ്രത്യേക പതിപ്പിൽ ലേഖനം എഴുതി സമ്മാനം നേടാൻ അവസരം. “ഇന്ത്യൻ റിപ്പബ്ലിക്, ഒരു പൗരന്റെ ചിന്തകൾ” എന്നതാണ് വിഷയം. 600 വാക്കിൽ കവിയരുത്. യോഗ്യമായവ പ്രസിദ്ധീകരിക്കും. മികച്ച 3 രചനകൾക്കു ക്ലിക്കോൺ നൽകുന്ന ആകർഷകമായ സമ്മാനങ്ങൾ കൈമാറും. 2023 ജനുവരി 23 വൈകുന്നേരം 6 നു മുമ്പ് chandrikanewsqatar@gmail.com എന്ന ഇ-മെയിലിൽ അയക്കണമെന്ന് ചന്ദ്രിക ഖത്തർ ഓഫീസ് അറിയിച്ചു. വിവരങ്ങൾക്ക്: 33501506