in ,

ശൈഖ് ബന്‍ദര്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ പുതിയ ഗവര്‍ണ്ണര്‍

പുതിയ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണ്ണറായി നിയമിതനായ ശൈഖ് ബന്‍ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍താനി

ദോഹ:  ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന് പുതിയ ഗവര്‍ണ്ണറെ (Governor of the Qatar Central Bank) നിയമിച്ചു. ശൈഖ് ബന്‍ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സഊദ് അല്‍താനിയാണ് പുതിയ ഗവര്‍ണ്ണര്‍. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് 2021-ലെ അറുപത്തിയഞ്ചാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ശൈഖ് അബ്ദുല്ലാ ബിന്‍ സഊദ് അല്‍താനി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് ഹമദ് ബിന്‍ ഖലീഫ സാഷ് ബഹുമതി സ്വീകരിക്കുന്നു


നേരത്തെ ഗവര്‍ണ്ണറായിരുന്ന ശൈഖ് അബ്ദുല്ലാ ബിന്‍ സഊദ് അല്‍താനിക്ക്  അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് ഹമദ് ബിന്‍ ഖലീഫ സാഷ് ബഹുമതി
(Hamad bin Khalifa Sash) നല്‍കി ആദരിച്ചു. അമീരി ദിവാനില്‍ നടന്ന ചടങ്ങിലാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി (The Amir H H Sheikh Tamim bin Hamad Al T-hani) ആദരവ് കൈമാറിയത്. ഈ ആദരവില്‍ അങ്ങേയറ്റം ആഹ്ലാദമുണ്ടെന്നും കൃതജ്ഞത അറിയിക്കുന്നതായും ശൈഖ് സഊദ് പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

5 വയസ് മുതലുള്ള കുട്ടികളുടെ കോവിഡ് വാക്‌സിന്‍ ജനുവരിയില്‍ ഖത്തറിലെത്തും

ഇന്ത്യയില്‍ മരിച്ചവര്‍ക്ക് മാത്രമേ കോവിഡ് സഹായം നല്‍കൂവെന്ന കേരള സര്‍ക്കാര്‍ വാദം വിവേചനം: ഖത്തര്‍ കെ.എം.സി.സി