
മനാമ: സര്‍വേ ആന്റ് ലാന്റ് റജിസ്‌ട്രേഷന്‍ ബ്യൂറോ പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ബ്രിട്ടീഷ് ബൈഡ്രോഗ്രാഫിക്ക് ഓഫിസ് ചെയര്‍മാന്‍ അഡ്മിറല്‍ പീറ്റര്‍ ജെയിംസുമായി ചര്‍ച്ച നടത്തി. ലാന്റ് റജിസ്‌ട്രേഷന്‍ ഡയറക്ടര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ, സര്‍വേ ഡയറക്ടര്‍ ജനറല്‍ നാജി സാബ്ത് സലിം എന്നിവരും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.