ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഏത് മോഡലിലും സ്വര്‍ണ്ണം നിര്‍മ്മിച്ചുനല്‍കും
ദോഹ: ജ്വല്ലറി വ്യാപാര രംഗത്ത് ഖത്തറിലും ബഹ്റൈനിലും ഇന്ത്യയിലും ഇതിനകം വിശ്വസ്തത നേടിയ ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട് പതിനേഴാമത് ശാഖ ഈ മാസം 27-ന് ദോഹ അല്‍വതന്‍ സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു.
ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് സ്ഥാപകനും ചെയര്‍മാനുമായ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്യും. സോഷ്യല്‍മീഡിയാ ഇന്‍ഫഌവന്‍സര്‍ ജുമാന ഉള്‍പ്പെടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുമെന്ന് അധികൃതര്‍ ദോഹ ക്രൗണ്‍ പ്ലാസ്സ ഹോട്ടലില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് മിനിമം ആയിരം റിയാലിന് സ്വര്‍ണ്ണം വാങ്ങുന്ന ആദ്യ അഞ്ഞൂറ് പേര്‍ക്ക് 22 കാരറ്റ് മൂല്യമുള്ള 1 ഗ്രാം സ്വര്‍ണ്ണ നാണയം സൗജന്യമായി ലഭിക്കും.
ഒക്ടോബര്‍ 27 മുതല്‍ 29 വരെയാണ് ഈ ഓഫര്‍.
2000-ത്തില്‍ ബഹ്റൈനിലാണ് ഷൈന്‍ ആദ്യ ശാഖ തുടക്കമിടുന്നത്. 2005-ലാണ് ഖത്തറില്‍ സാന്നിധ്യമറിയിച്ചത്. ഇപ്പോള്‍ 12 ഔട്ട്ലെറ്റുകള് ഖത്തറിലും 3 ബഹ്റൈനിലും 1 കേരളത്തിലും പ്രവര്‍ത്തിക്കുന്നു. ദുബൈയിലാണ് സംഭരണ കേന്ദ്രം. നേരത്തെ 18 കാരറ്റ് ജ്വല്ലറി മാത്രമാണ് വില്‍പ്പന നടത്തിയിരുന്നത്.
ആദ്യ 22 കാരറ്റ് ശാഖയായിരിക്കും അല്‍വതനില്‍ ആരംഭിക്കുന്നത്. ഒപ്പം 18 കാരറ്റ് 24 കാരറ്റ് സംശുദ്ധ സ്വര്‍ണ്ണവും ഡയമണ്ടും മത്തുരത്നങ്ങളുമെല്ലാം വില്പ്പനയിലുണ്ടാവുമെന്ന് ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മാനേജിംഗ് ഡയരക്ടര്‍ ഷറഫുദ്ദീന് പറഞ്ഞു. തങ്ങള്‍ക്ക് ഖത്തറില്‍ ശാഖകള്‍ വിപുലീകരിക്കുന്നതില്‍ ആഹ്ലാദമുണ്ടെന്ന് എക്സിക്യുട്ടീവ് ഡയരക്ടര്‍ അബ്ദുല്‍ഹമീദ് അറിയിച്ചു.
ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഇഷ്ടപ്പെട്ട ഏത് മോഡലിലും സ്വര്‍ണ്ണം നിര്‍മ്മിച്ചു നല്കുന്ന പ്രത്യേക സംവിധാനം തന്നെ തങ്ങള്‍ക്കുണ്ട്. പേരെഴുതിയും അല്ലാതേയും സ്വര്‍ണ്ണാഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കുമെന്നും ഷൈന്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മാര്‍ക്കറ്റിംഗ് മേധാവി സമീര്‍ ആദം വ്യക്തമാക്കി. യു.എ.ഇ ഉള്‍പ്പെടെ പുതിയ ശാഖകള്‍ ആലോചനയിലാണെന്നും അധികൃതര്‍ വ്യക്തമാക്കി.