in , ,

കടകളടക്കും; ബാര്‍ബര്‍ഷോപ്പുമില്ല

ദോഹ: ഖത്തറിലെ എല്ലാ മാളുകളിലേയും ഷോപ്പിംഗ് കേന്ദ്രങ്ങളിലേയും ഫാര്‍മസികളും ഭക്ഷ്യോത്പന്ന വില്‍പ്പന കേന്ദ്രങ്ങളുമൊഴികെയുള്ള കടകള്‍ അടച്ചിടണമെന്ന് നിര്‍ദ്ദേശം. ബാങ്കുകള്‍ ‍ ഉള്‍പ്പെടെ പൂട്ടണം. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്‌മെന്റ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യസഹമന്ത്രി ലുലുവ അല്‍ഖാതിര്‍ അറിയിച്ചതാണിക്കാര്യം. ഖത്തറിലെല്ലായിടങ്ങളിലുമുള്ള ഗ്രോ
സറികളും റസ്‌റ്റോറന്റുകളുമുള്‍പ്പെടെ ഭക്ഷ്യവിതരണ കേന്ദ്രങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം വന്നിട്ടില്ല. റസ്റ്റോറന്റുകളില്‍ ഭക്ഷ്യ വിഭവങ്ങള്‍ അകത്തോ പുറത്തോ ഏതെങ്കിലും ഹാളിലോ വിളമ്പാന്‍ പാടില്ലെന്നും പാര്‍സല്‍ മാത്രമായി ഒതുക്കണമെന്നും നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. കൂടാതെ വനിതകളുടേയും പുരുഷന്മാരുടേയും ബ്യൂട്ടി സലൂണുകള്‍, ബാര്‍ബര്‍ഷോപ്പുകള്‍, ഹോട്ടലുകളിലും അല്ലാതേയുമുള്ള ഹെല്‍ത് ക്ലബ്ബുകള്‍ എന്നിവയും അടച്ചിടണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. വീടുകളിലെത്തിയുള്ള സലൂണ്‍, സ്പാ സേവനങ്ങളും നിര്‍ത്തിവെക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

3 പേര്‍ക്കു കൂടി കൊറോണ; എണ്ണം 442

ഉപഭോക്താക്കള്‍ക്ക് തുടര്‍ സേവനം ഉറപ്പാക്കി അല്‍മീര