
ദോഹ: വിവിധ കാര്യങ്ങള്‍ക്കുള്ള അഞ്ചു കമ്മിറ്റികള്‍ക്ക് ശൂറാ കൗണ്‍സില്‍ യോഗം രൂപം നല്‍കി. സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍ മഹ് മൂദിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ശൂറാ കൗണ്‍സിലിന്റെ 49ാം സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്.
പ്രാദേശിക രാജ്യാന്തര, തലത്തില്‍ ശൂറാ കൗണ്‍സിലിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍താനിയുടെ പ്രശംസ വലിയ അംഗീകാരമാണെന്ന് അംഗങ്ങള്‍ വിലയിരുത്തി. ദോഹ വേദിയായ പാര്‍ലമെന്റംഗങ്ങളുടെ ഏഴാം ആഗോള സമ്മേളനം വിജയകരമായി സംഘടിപ്പിച്ചതില്‍ ശൂറാ കൗണ്‍സിലിന് സുപ്രധാന ഉത്തരവാദിത്തമുണ്ടായിരുന്നു. അടുത്ത വര്‍ഷം ഒക്ടോബറില്‍ ശൂറ കൗണ്‍സില്‍ തെരഞ്ഞെടുപ്പു നടത്തുമെന്ന അമീറിന്റെ പ്രഖ്യാപനത്തെയും അംഗങ്ങള്‍ സ്വാഗതം ചെയ്തു. വിദഗ്ധരുള്‍പ്പെടുന്ന അഞ്ചു കമ്മിറ്റികള്‍ക്ക് ശൂറാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. നിയമ നിയമനിര്‍മാണ കാര്യ സമിതി, ധനകാര്യസാമ്പത്തിക സമിതി, സര്‍വിസ് ആന്റ് പബ്ലിക് യൂട്ടിലിറ്റി കമ്മിറ്റി, ആഭ്യന്തര വിദേശകാര്യ സമിതി, സാംസ്‌കാരികഇന്‍ഫര്‍മേഷന്‍ കാര്യ സമിതി എന്നീ കമ്മിറ്റികള്‍ക്കാണ് ശൂറാ കൗണ്‍സില്‍ രൂപം നല്‍കിയത്.