in

ദോഹ മെട്രോയുടെ മൂന്ന് സ്‌റ്റേഷനുകളില്‍ സിദ്ര സ്‌റ്റോറുകള്‍ തുറന്നു

ദോഹ: ദോഹ മെട്രോയുടെ മൂന്നു പ്രധാന സ്റ്റേഷനുകളില്‍ സിദ്ര സ്റ്റോറുകള്‍ പ്രവര്‍ത്തനം തുടങ്ങി. ഖത്തര്‍ ഫ്യുവല്‍ കമ്പനി വുഖൂദാണ് ഇക്കാര്യം അറിയിച്ചത്. ദോഹ മെട്രോയുടെ സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് സിദ്ര കണ്‍വീനിയന്‍സ് സ്റ്റോറിന്റെ സേവനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താം. മുഷൈരിബ്, കോര്‍ണീഷ്, അല്‍ഖസര്‍ മെട്രോ സ്‌റ്റേഷനുകളിലാണ് സിദ്ര സ്‌റ്റോറുകള്‍ സജ്ജമാക്കിയിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളിലെത്തുന്ന സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഈ മൂന്നു സ്‌റ്റോറുകളും പ്രതിദിനം പതിനാറ് മണിക്കൂര്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വുഖൂദ് പ്രസ്താവനയില്‍ അറിയിച്ചു. ദോഹ മെട്രോയുടെ ഗോള്‍ഡ്, ഗ്രീന്‍, റെഡ് ലൈനുകളിലെ സ്റ്റേഷനുകളില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റീട്ടെയില്‍ യൂണിറ്റുകള്‍ അനുവദിച്ചിട്ടുണ്ട്. യാത്ര കാര്യക്ഷമമാക്കാനും ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കാനും ചെറുകിട- ഇടത്തരം സംരംഭങ്ങളെ പിന്തുണക്കാനും സാമ്പത്തിക വളര്‍ച്ച പരിപോഷിപ്പിക്കാനുമുള്ള അവസരം കൂടിയെന്ന നിലയിലാണ് മെട്രോ സ്‌റ്റേഷനുകളില്‍ റീട്ടെയ്ല്‍ സ്ഥലം അനുവദിക്കുന്നത്. മെട്രോയുടെ റെഡ്, ഗോള്‍ഡ്, ഗ്രീന്‍ ലൈനുകളിലെ 37 സ്റ്റേഷനുകളിലായി ആകെ 9200 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വ്യാപാരാവശ്യത്തിന് നല്‍കുന്നത്.
മെട്രോ യാത്രക്കാര്‍ക്കും മറ്റ് ഉപഭോക്താക്കള്‍ക്കും സഹായപ്രദമാകുന്നതാണ് സ്റ്റേഷനുകളിലെ വ്യാപാര സ്ഥാപനങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

അടുത്തവര്‍ഷം മൂന്നു പുതിയ പാര്‍ക്കുകള്‍ കൂടി തുറക്കും

കെ.എം.സി.സി അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് 29നും 30നും