
ദോഹ: ദേശ വ്യാപകമായി പുരോഗമിക്കുന്ന രക്തദാന കാമ്പയിന് പിന്തുണയുമായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിന്. സിദ്രയിലെ നൂറിലധികം ജീവനക്കര്‍ രക്തം ദാനം ചെയ്തു. ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് രക്തദാന കേന്ദ്രത്തിന്റെ മൊബൈല്‍ രക്തദാന ബസിലായിരുന്നു രക്തദാനത്തിനുള്ള സൗകര്യമൊരുക്കിയത്.
രക്തം ദാനം ചെയ്യാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് സിദ്ര മെഡിസിനിലെ പതോളജി ആന്റ് ലബോറട്ടറി മെഡിസിന് വിഭാഗം ചെയര്മാന് ഡോ. ജേസണ്‍ ഫോര്‍ഡ് ആഹ്വാനം ചെയ്തു. ഖത്തറിലെ രോഗികളെയും കുട്ടികളെയും സഹായിക്കാന്‍ രക്തം ദാനം ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് ഡോ. ജേസണ്‍ ഫോര്‍ഡ് പറഞ്ഞു. രക്തപ്പകര്‍ച്ച(ബ്ലഡ് ട്രാന്സ്ഫ്യൂഷന്) കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ തന്റെ രക്തം ജീവന് രക്ഷിക്കാന്‍ ഉപയോഗിക്കാനാകുമെന്ന ബോധ്യം തനിക്കുന്നുണ്ട്. സിദ്ര മെഡിസിനിലെ കുട്ടികളെയും അമ്മമാരെയും എച്ച്എംസിയിലും രാജ്യത്തുടനീളമുള്ള രോഗികളെയും സഹായിക്കാന്‍ രക്തദാനത്തിലൂടെ സാധിക്കും. വളരെ സുരക്ഷിതമായ രക്തപ്പകര്‍ച്ച സംവിധാനമാണ് ഖത്തറിലുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. മഹാമാരി കാരണം എപ്പോഴത്തേക്കാളും കൂടുതല്‍ രക്തം ഇപ്പോള്‍ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആവശ്യമായ രക്തം ദാനം ചെയ്യാന്‍ കൂടുതല്‍ പേര് രക്തംദാനം ചെയ്യാന്‍ സമയം കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിദ്ര മെഡിസിനിലെ രക്തദാന കാമ്പയിന്റെ ഭാഗമായി ഏകദേശം 40 യൂണിറ്റ് രക്തം ശേഖരിച്ചു. ഇത് 40 ലധികം മുതിര്‍ന്നവര്‍ക്കോ 100 കുട്ടികള്‍ക്കോ ജീവന് രക്ഷിക്കാനുള്ള ചികിത്സയ്ക്ക് സഹായകമാകും. ഒ പോസിറ്റീവ്, ഒ നെഗറ്റീവ്, എ നെഗറ്റീവ്, ബി നെഗറ്റീവ്, എബി നെഗറ്റീവ് എന്നി ഗ്രൂപ്പ് രക്തത്തിന്റെ ആവശ്യകത രാജ്യത്തിനുണ്ടെന്ന്് എച്ച്എംസി വ്യക്തമാക്കിയിരുന്നു. രക്തദാനത്തിന് താല്പര്യപ്പെടുന്നവര് ഹമദ് ജനറല്‍ ആസ്പത്രിക്കു സമീപത്തുള്ള രക്തദാന കേന്ദ്രം സന്ദര്‍ശിക്കുകയോ യോഗ്യത പരിശോധിക്കുന്നതിന് 44391981 എന്ന നമ്പരില്‍ വിളിക്കുകയോ വേണം.