in

കോവിഡ് വാക്‌സിന്‍ വികസനത്തിന് പിന്തുണയുമായി സിദ്ര മെഡിസിന്‍

ദോഹ: കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ കണ്ടെത്തുന്നതിനായി ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള സിദ്ര മെഡിസിന്‍ രാജ്യാന്തര ഗവേഷണ കണ്‍സോര്‍ഷ്യവുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നു. യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെയും തുലെയ്ന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെയും ഗവേഷകരുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.
സിദ്ര മെഡിസിന്‍ ഹ്യൂമന്‍ ജനറ്റിക്‌സ് വിഭാഗത്തിലെ സ്റ്റാഫ് സയന്റിസ്റ്റ് ഡോ. ഉസ്സാമ എം അബ്ദുല്‍ മുതാലിന്റെ നേതൃത്വത്തിലാണ് ഗവേഷണം പുരോഗമിക്കുന്നത്. മെച്ചപ്പെട്ടതും സുരക്ഷിതവുമായ സാര്‍സ് കൊറോണ വാക്‌സിന്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം. അതിലേക്ക് നിര്‍ണായക ചുവടുവയ്പ്പുകള്‍ നടത്താന്‍ ഗവേഷക സംഘത്തിനായിട്ടുണ്ട്. മഹാമാരിയുടെ തോത് കണക്കിലെടുത്ത് നിലവില്‍ ലോകമെമ്പാടുമായി 160 കോവിഡ് വാക്‌സിനുകളാണ് വികസിപ്പിച്ചുവരുന്നത്. മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തോടുള്ള പ്രതികരണത്തെ അനുകരിക്കുന്ന മാനുഷിക മൗസ് മോഡല്‍ സിദ്രയുടെ നേതൃത്വത്തിലുള്ള ആഗോള ടീം വികസിപ്പിച്ചിട്ടുണ്ട്. അതുവഴി വാക്‌സിനുകളുടെ ഫലപ്രാപ്തി പരിശോധിക്കുന്നതിന് ഫലപ്രദമായ ബദല്‍ സ്രോതസ്സ് സൃഷ്ടിക്കാനാകും. മനുഷ്യര്‍ക്ക് ദോഷമുണ്ടാകാത്ത വിധത്തില്‍ അതേസമയം മനുഷ്യനെപ്പോലെയുള്ള രോഗപ്രതിരോധ സംവിധാനത്തില്‍ വൈറസിന് ചികിത്സ കണ്ടെത്തുന്നതിനുള്ള സുരക്ഷിത പ്രക്രിയ്യയാണ് പുരോഗമിക്കുന്നതെന്ന് ഡോ. അബ്ദുല്‍ മുതാല്‍ പറഞ്ഞു. വാക്‌സിന്‍ വികസനത്തില്‍ മൗസ് മോഡലുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. രോഗപ്രതിരോധവ്യവസ്ഥയെ സ്വാധീനിക്കുന്ന എല്ലാത്തരം ഏജന്റുകള്‍ക്കെതിരെയും രോഗപ്രതിരോധ പ്രതികരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഉപകരണങ്ങളായി അവയെ ഉപയോഗപ്പെടുത്തുന്നുണ്ട്.കോവിഡിനോട് രോഗപ്രതിരോധ ശേഷി എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് നിലവില്‍ പരിമിതമായ ധാരണ മാത്രമാണുള്ളത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദോഹ മെട്രോ സ്‌റ്റേഷനുകളില്‍ സൈക്കിളുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം

ഖത്തറില്‍ 235 പേര്‍ക്കു കൂടി കോവിഡ്; 221 പേര്‍ കൂടി രോഗമുക്തരായി