in

അറവുശാലകളിലെ സന്ദര്‍ശനം: മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

ദോഹ:ഈദുല്‍അദ്ഹയോടനുബന്ധിച്ച് അറവുശാലകള്‍ സന്ദര്‍ശിക്കുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനാരോഗ്യമന്ത്രാലയം പുറത്തിറക്കി.
ഈദ് ആഘോഷവേളയില്‍ പൗരന്‍മാരും താമസക്കാരും ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഈദ് വേളയില്‍ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായാണിത്. ബലിമാംസം വാങ്ങുന്നതിനായോ മറ്റോ അറവുശാലകള്‍ സന്ദര്‍ശിക്കുമ്പോള്‍ ആരോഗ്യമാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്കേറിയ സമയങ്ങളില്‍ അറവുശാലയിലേക്ക് പോകുന്നത് ഒഴിവാക്കണം.അറവുശാലയുടെ നിര്‍ദ്ദേശങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒരുകാരണവശാലും ഒപ്പം കൊണ്ടുപോകരുത്.
വ്യക്തികള്‍ക്കിടയില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം നിലനിര്‍ത്തണം. അറവുശാലയില്‍ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്ത സമയത്തുതന്നെ പോകുക. ഹസ്തദാനം ഒഴിവാക്കുക. ഉപരിതലങ്ങളും ഉപകരണങ്ങളും സ്പര്‍ശിക്കുന്നത് ഒഴിവാക്കണം. സന്ദര്‍ശകരുടെ ഇഹ്തിറാസ് ആപ്പിലെ നില പച്ച നിറമായിരിക്കണം.
പണത്തിനു പകരം സാധ്യമെങ്കില്‍ കാര്‍ഡ് ഉപയോഗിക്കണം. നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണം. ഉപയോഗിച്ചശേഷം ഉചിതമായ രീതിയിലാണ് മാസ്‌ക്കുകള്‍ ഒഴിവാക്കേണ്ടത്. ആവശ്യമില്ലെങ്കില്‍ കാറില്‍നിന്നിറങ്ങുന്നത് ഒഴിവാക്കണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ദേശീയ മേല്‍വിലാസ രജിസ്റ്റര്‍:സമയപരിധി ഇന്ന് അവസാനിക്കും

‘ഗള്‍ഫ് പ്രതിസന്ധി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹരിക്കണം’