Saturday, August 15ESTD 1934

ഇന്ധന വിലയില്‍ നേരിയ വര്‍ധന; പെട്രോള്‍ 1.20, ഡീസല്‍ 1.25

ദോഹ: ഓഗസ്റ്റിലെ ഇന്ധന വിലയില്‍ നേരിയ വര്‍ധന. പുതുക്കിയ നിരക്ക് ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.
ജൂലൈയില്‍ ലിറ്ററിന് 1.10 റിയാല്‍ ആയിരുന്ന പ്രീമിയം പെട്രോള്‍ 1.20 റിയാലും 1.20 റിയാല്‍ ആയിരുന്ന സൂപ്പര്‍ പെട്രോള്‍ 1.25 റിയാലും 1.10 ആയിരുന്ന ഡീസല്‍ 1.25 റിയാല്‍ ആയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.
മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇന്ധനവിലയില്‍ വലിയ കുറവ് വരുത്തിയിരുന്നു.
ജൂണില്‍ മേയിലെ വിലയാണ് തുടര്‍ന്നതെങ്കിലും ജൂലൈയിലും വില വര്‍ധിപ്പിച്ചിരുന്നു. ഖത്തര്‍ പെട്രോളിയമാണ് ഇന്ധന വില പ്രഖ്യാപിച്ചത്.

error: Content is protected !!