in

ഹമദ് തുറമുഖത്തില്‍ തംബാക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി

ദോഹ: ഹമദ് തുറമുഖം മുഖേന വലിയതോതില്‍ തംബാക്ക്(നിരോധിത ച്യൂയിങ് പുകയില) കടത്താനുള്ള ശ്രമം ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പരാജയപ്പെടുത്തി. 2152 കിലോ തംബാക്കാണ് അധികൃതര്‍ പിടിച്ചെടുത്തത്. പഞ്ചസാര അടങ്ങിയ ഷിപ്പ്‌മെന്റില്‍ 1435 ബാഗുകളിലായി രഹസ്യമായി ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. ഹമദ് തുറമുഖത്തെത്തിയ ഷിപ്പ്‌മെന്റില്‍ കസ്റ്റംസ് വിഭാഗം നടത്തിയ സമഗ്രപരിശോധനയിലാണ് ഇത് കണ്ടെത്തിയത്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഓഗസ്റ്റ് 20) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

40,000 മത്സ്യക്കുഞ്ഞുങ്ങളെക്കൂടി കടലിലേക്ക് തുറന്നുവിട്ടു