
ദോഹ: ഖത്തറിലെ ദീര്‍ഘകാല പ്രവാസിയും സാമൂഹിക പ്രവര്‍ത്തകനുമായ ടി.എ. അബ്ദുല്‍വഹാബ്(ബാവ- 55) നാട്ടില്‍ അന്തരിച്ചു. കോഴിക്കോട്, മുക്കം ഇരഞ്ഞിമാവ് സ്വദേശിയായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. മലപ്പുറം മഅദിന്‍ അക്കാഡമിയില്‍ അഡ്മിനിസ്‌ട്രേറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഖത്തര്‍ പ്രവാസിയായിരിക്കെ ദി പെനിന്‍സുല ദിനപത്രത്തിന്റെ ഡിറ്റിപി ഓപ്പറേറ്ററായിരുന്നു. സിറാജ് ദിനപത്രത്തിന്റെ ടൈപ്പിങ് വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖത്തറില്‍ ജോലി ചെയ്തിരുന്നകാലത്ത് സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഭാര്യ ആസിയ. മക്കള്‍- ഫര്‍സാന, സഫ്‌വാന്‍, സിനാന്‍, സുഫ്യാന്‍. മരുമകന്‍ ഹനീഫ.