in , ,

സാമൂഹിക അകലം പ്രധാനം; ഫീല്‍ഡ് ആശുപത്രികള്‍ ഉപയോഗിക്കേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്ന് ഖത്തര്‍ അമീര്‍

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു

ആരോഗ്യ ജീവനക്കാരെ വര്‍ധിപ്പിച്ചു; വ്യക്തിഗത പരിരക്ഷാ കിറ്റുകള്‍ വിപണിയില്‍ ലഭ്യം

ദോഹ: സാമൂഹിക അകലവും വിവിധ പ്രതിരോധ നടപടികളും കൃത്യമായി പാലിച്ചുകൊണ്ടുമാത്രമെ കോവിഡ് 19 പ്രതിസന്ധിയില്‍ നിന്നും സമൂഹങ്ങള്‍ക്ക് സ്വയം പരിരക്ഷിക്കാന്‍ കഴിയുകയുള്ളുവെന്ന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി. പുണ്യറമദാന്‍ മാസത്തിന്റെ ആരംഭത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അമീര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഖത്തറും ലോകം മുഴുവനും കോവിഡ് പകര്‍ച്ചവ്യാധിയെ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് വിശുദ്ധമാസം വന്നിരിക്കുന്നത്. കോവിഡ് രോഗശമനത്തിലേക്ക് ആരോഗ്യ ഗവേഷണങ്ങള്‍ ഇനിയും എത്തിയിട്ടില്ല.
എല്ലാ വ്യക്തിഗത പരിരക്ഷാ കിറ്റുകളും വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. ആരോഗ്യ ജീവനക്കാരെ ശക്തിപ്പെടുത്തി. ആയിരങ്ങള്‍ക്ക് ചികിത്സ ലഭ്യമാവുന്ന ഫീല്‍ഡ് ആസ്പത്രികള്‍ സ്ഥാപിച്ചു. അവ ഉപയോഗിക്കേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത് അമീര്‍ ചൂണ്ടിക്കാട്ടി.

പ്രതിസന്ധിയുടെ ഗൗരവം നേരത്തെ തിരിച്ചറിഞ്ഞു

പ്രതിസന്ധിയുടെ ഗൗരവം നേരത്തെ തന്നെ ഖത്തര്‍ തിരിച്ചറിഞ്ഞു. പലരുമായും നടത്തിയ ആശയവിനിമയങ്ങളിലൂടേയുള്ള അനുഭവങ്ങളില്‍ നിന്നും പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ദ്യം മനസ്സിലാക്കിയിട്ടുണ്ട്. കൊറോണ പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍, മികച്ച ആഗോള അനുഭവങ്ങള്‍, സംവിധാനങ്ങള്‍, മറ്റുള്ളവരുടെ വിജയങ്ങള്‍, പരാജയങ്ങള്‍ എന്നിവ വിലയിരുത്തിയിട്ടുണ്ട്. രാജ്യാന്തര സംഘടനകളുമായി സഹകരിച്ചാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ലോകം സാക്ഷ്യം വഹിക്കുന്ന കോവിഡ് പകര്‍ച്ചവ്യാധിയുടെ അസാധാരണ സാഹചര്യത്തില്‍ കര്‍ശന നടപടികള്‍ ആവശ്യമാണെന്നത് വ്യക്തമായിരുന്നു. സമ്പര്‍ക്ക ശൃംഖല നിര്‍ണയിക്കുന്നതിനും പരിശോധിക്കുന്നതിനും വിപുലമായ സംവിധാനങ്ങളും രീതികളുമില്ലെങ്കില്‍ നടപടികള്‍ ഫലപ്രദമാകില്ലെന്ന് കണക്കിലെടുത്തിരുന്നു. വസ്തുതകള്‍ മറച്ചുവെക്കുന്നത് ജനങ്ങളെ അപടകത്തിലാക്കുമെന്നതിനാല്‍ ആദ്യദിവസം മുതല്‍ സുതാര്യത പിന്തുടരുകയായിരുന്നു. ഈ സമവാക്യത്തിലെ ആദ്യ കക്ഷി രാജ്യവും അതിന്റെ സ്ഥാപനങ്ങളുമാണ്. രണ്ടാമത്തെ കക്ഷി നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയരായ ഉത്തരവാദിത്തമുള്ള പൗരന്മാരാണ്. ആരെയെങ്കിലും അവഗണിക്കുന്നത് അവര്‍ക്ക് ദോഷം വരുത്തുമെന്നു മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്ന് എല്ലാവരും മനസിലാക്കണം.

ആരോഗ്യ പ്രവര്‍ത്തകരുടേത് സമര്‍പ്പിത കര്‍മ്മം, നന്ദി

കോവിഡ് പ്രതിരോധത്തില്‍ മുന്‍നിരയില്‍ അര്‍പ്പണബോധത്തോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കുന്ന ആരോഗ്യമേഖലയിലെ ഉദ്യോഗസ്ഥര്‍ക്കും ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍ക്കും പൊലീസ്, പട്ടാള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും അമീര്‍ നന്ദിയും റമദാന്‍ ആശംസകളും അറിയിച്ചു. രാജ്യത്തെ ഏജന്‍സികള്‍ക്ക് സഹായം നല്‍കാനും ആവശ്യമായവര്‍ക്ക് സഹായം എത്തിക്കാനും മുന്‍കൈയെടുത്ത പതിനായിരക്കണക്കിന് സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നു. ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുകയില്ല. സ്‌ക്രീനിങ് പ്രക്രിയ്യയും ഒറ്റപ്പെടലിലേക്ക് മാറ്റേണ്ട കേസുകളുടെ രോഗനിര്‍ണയവും നിര്‍ബന്ധമായും തുടരണം. അല്ലെങ്കില്‍ പകര്‍ച്ചവ്യാധി വീണ്ടുംപടരും. സ്‌കൂളുകളിലെയും സര്‍വകലാശാലകളിലെയും വിദൂരപഠനം പ്രധാനവിജയമാണെന്നും അമീര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ അമീര്‍ ഇന്ന് രാത്രി 10-ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഡോ. തോമസ് കുര്യന്‍ നാട്ടില്‍ നിര്യാതനായി