in

‘സാമൂഹിക അകലം പാലിക്കുന്നതിലെ വീഴ്ച്ച കോവിഡ് കേസുകളുടെ എണ്ണം വര്‍ധിപ്പിച്ചു’

ദോഹ: റമദാനില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ കമ്യൂണിറ്റി അംഗങ്ങളില്‍ നിന്നുണ്ടായ അയവ് കൊറോണ വൈറസ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനും കോവിഡിന്റെ വ്യാപനത്തിനും കാരണമായതായി പൊതുജനാരോഗ്യ മന്ത്രാലയം. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും പ്രവാസി തൊഴിലാളികളിലാണെങ്കിലും ഖത്തരികളിലും താമസക്കാരിലും കോവിഡിന്റെ എണ്ണം രണ്ടാഴ്ച മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ 50ശതമാനം കൂടുതലാണ്. കേസുകള്‍ ഇനിയും ഉയരുമെന്നാണ് സൂചനയെന്നും കോവിഡ് സംബന്ധിച്ച ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഡോ.അബ്ദുല്ലത്തീഫ് മുഹമ്മദ് അല്‍ഖാല്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
പരിശോധനകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വര്‍ദ്ധനവ് കേസുകള്‍ വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. ദിവസേന 7400ലധികം സാമ്പിളുകള്‍ പരിശോധിക്കുന്നുണ്ട്. ഒരു സാമ്പിള്‍ ഒന്നിലധികം തവണയും പരിശോധിക്കുന്നുണ്ട്. സമൂഹത്തില്‍ വൈറസ് എങ്ങനെ പകരുന്നുവെന്നും രോഗലക്ഷണങ്ങള്‍ കാണിക്കാത്ത അണുബാധ കേസുകളെക്കുറിച്ചും കൂടുതലറിയാന്‍ കമ്യൂണിറ്റി പഠനം തുടങ്ങിയിട്ടുണ്ട്. ജനങ്ങള്‍ പ്രതിരോധവും ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത മുന്‍പത്തെക്കാള്‍ കൂടുതലാണ്. എത്ര പ്രലോഭനം ഉണ്ടായാലും പ്രത്യേകിച്ച് റമദാന്‍, ഈദ് ദിവസങ്ങളില്‍ വീടുകളില്‍തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. അത്യാവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ മാത്രമായിരിക്കണം പുറത്തുപോകേണ്ടത്. കോവിഡ് ചെറുപ്പക്കാരിലും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ട്. എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡോ.അല്‍ഖാല്‍ ആവശ്യപ്പെട്ടു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജിഗാനെറ്റ് ഫൈബര്‍ കോവിഡാനന്തര ഡിജിറ്റല്‍ ഭാവിയെ ശക്തിപ്പെടുത്തും: വൊഡാഫോണ്‍

കോവിഡ് പ്രതിരോധം: വിസിയുആര്‍ട്‌സ് ലേസര്‍കട്ട് ഫേസ് ഷീല്‍ഡുകള്‍ നിര്‍മിക്കുന്നു