
- ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം മുന്‍കൂര്‍ 33059647 എന്ന നമ്പരില്‍ വാട്‌സാപ് സന്ദേശമയക്കണം
- നാളെ വൈകീട്ടോടെ വിവരം കൈമാറണം
ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ദഫ്‌നയിലെ ആസ്ഥാനത്ത് പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. അടിയന്തിര പ്രാധാന്യമുള്ള അറ്റസ്റ്റേഷന്‍ ആവശ്യക്കാര്‍ക്കു വേണ്ടി സപ്തംബര്‍ 12-ശനിയാഴ്ചയാണ് ക്യാമ്പ്. ഇന്ത്യന്‍ എംബസിയില്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റിനായി ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ക്കാണ് പരിഗണന. അടിയന്തിര പവര്‍ ഓഫ് അറ്റോണി, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, വിവിധ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷനുകള്‍ തുടങ്ങി ആവശ്യമുള്ളവര്‍ രേഖകള്‍ സഹിതം മുന്‍കൂര്‍ 33059647 എന്ന നമ്പരില്‍ താഴെ ക്രമത്തില്‍ വാട്‌സാപ് സന്ദേശമയക്കണം.
- പേര്
- പാസ്‌പോര്‍ട്ട് നമ്പര്‍.
- ഖത്തര്‍ ഐ ഡി നമ്പര്‍.
- മൊബൈല്‍ നമ്പര്‍.
- ഇ-മെയില്‍ ഐഡി
- ആവശ്യപ്പെടുന്ന സര്‍വീസ്,
- അടിയന്തിര സേവനം ആവശ്യപ്പെടാനുള്ള കാരണം
- ഓണ്‍ലൈന്‍ അപ്പോയ്ന്റ്‌മെന്റ് ലഭിച്ച തിയ്യതിയും സമയവും.
നാളെ (09 സപ്തംബര്‍) യാണ് വാട്‌സാപ് വഴി വിവരമറിയിക്കേണ്ടുന്ന അവസാന തീയ്യതി. വാട്‌സാപ് വഴി തന്നെയാണ് കോണ്‍സുലാര്‍ ക്യാമ്പില്‍ നിശ്ചയിക്കപ്പെടുന്ന സമയവും സ്ഥിരീകരണവും അപേക്ഷകര്‍ക്ക് അറിയിക്കുകയെന്ന് ഇന്ത്യന്‍ എംബസി വിശദീകരിച്ചു. ക്യാമ്പ് പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കുമെന്നും അപേക്ഷകര്‍ ഇക്കാര്യം നിര്‍ബന്ധമായും പാലിക്കേണ്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.