ദോഹ: വിവിധ രുചികളാല്‍ സമ്പന്നമായ ഖത്തറിലെ പ്രാദേശിക ഈത്തപ്പഴങ്ങളുടെ പ്രത്യേക മേളക്ക് സൂഖ് വാഖിഫില്‍ തുടക്കമായി. ഖത്തര്‍ കാര്‍ഷിക വകുപ്പും സൂഖ് വാഖിഫ് മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയില്‍ 55 പ്രാദേശിക ഫാമുകളും ദേശീയ കമ്പനികളുമാണ് പങ്കെടുക്കുന്നത്. 100 മുറികളിലായി കാരക്കയും ഈത്തപ്പഴത്തിന്റെ വിവിധ ഇനങ്ങളും വില്‍പ്പനക്കുണ്ട്. ഖത്തറിലെ ദേശീയ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി നടത്തുന്ന മൂന്നാമത് പ്രദര്‍ശനമാണിത്. ഒക്ടോബര്‍ 23 വരെ തുടരും. ദിനേന വൈകീട്ട് 3 മുതല്‍ 9 വരേയും അവധി ദിനങ്ങളില്‍ രാത്രി 10 വരേയും പ്രദര്‍ശനം നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വ്യത്യസ്ത ഇനം ഈത്തപ്പഴങ്ങള്‍ കിലോക്ക് 8 ഖത്തര്‍ റിയാല്‍ മുതല്‍ 15 റിയാല്‍ വരെ വിലയില്‍ ലഭ്യമാകും. മുമ്പത്തെക്കാള്‍ ശാസ്ത്രീയമായും അന്താരാഷ്ട്രാ വിപണിയില്‍ കൂടുതല്‍ ഗുണമേന്മയോടെ മുന്നേറാനും ലക്ഷ്യമിട്ടുള്ള മേളയാണ് ഇത്തവണ നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
in QATAR NEWS
100 മുറികളിലായി പ്രാദേശിക വൈവിധ്യങ്ങള്‍; ഖത്തറില്‍ പ്രത്യേക ഈത്തപ്പഴ മേളക്ക് തുടക്കമായി
