
ദോഹ: രാജ്യത്തെ ഗോത്രങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടാക്കാന്‍ സാധ്യതയുള്ള ഡിജിറ്റല്‍ ഉള്ളടക്കം പ്രചരിപ്പിച്ചതിന് അഞ്ച് ഖത്തര്‍ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം സൈബര്‍ െ്രെകം വകുപ്പ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ പരിശോധിച്ച ശേഷം ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. വിവിധ സമൂഹങ്ങളിലെ അംഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയും രാജ്യദ്രോഹവും സൃഷ്ടിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.