in

സ്റ്റേഡിയം വര്‍ഷാവസാനത്തോടെ സജ്ജമാകും

ദോഹ: 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന അല്‍ റയ്യാന്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാകും. നിര്‍മാണങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതായി സുപ്രീംകമ്മിറ്റി വ്യക്തമാക്കി. സ്റ്റേഡിയത്തിന്റെ എല്ലാ സംവിധാനങ്ങളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിനായി പരിശോധനകള്‍ക്ക് വിധേയമാക്കും. മത്സരങ്ങള്‍ നടത്താന്‍ പൂര്‍ണസജ്ജമാണെന്ന് ഉറപ്പാക്കുന്നതിനായി വേനല്‍, ശൈത്യകാല പരിശോധനകള്‍ നടത്തുന്നുണ്ട്. അല്‍റയ്യാന്‍ ഫുട്‌ബോള്‍ ക്ലബ്ബിന്റെ ഹോംവേദിയായിരിക്കും സ്‌റ്റേഡിയം. മാള്‍ഓഫ് ഖത്തറിന് സമീപത്താണിത്. ഹോട്ടലും മെട്രോ സ്്‌റ്റേഷനും സമീപത്തുണ്ട്.
2022നുശേഷവും ഉപയോഗപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് സ്റ്റേഡിയത്തിനു ചുറ്റുമുള്ള പദ്ധതികള്‍ വികസിപ്പിക്കുന്നത്. വലിയ പാര്‍ക്ക്, ഹോഴ്‌സ് ട്രാക്ക്, റണ്‍വേ, ഹോക്കി കോര്‍ട്ട്, പരിശീലന ഗ്രൗണ്ടുകള്‍, ടെന്നീസ്, ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ എന്നിവ ചുറ്റുമായി സജ്ജമാക്കും. ഇവിടത്തെ ജനങ്ങളുടെ ആവശ്യപ്രകാരം വിവാഹ മണ്ഡപവും നിര്‍മിക്കും.
സ്ട്രീറ്റുകളും സജ്ജമാക്കും. ദോഹ മെട്രോയുടെ ഗ്രീന്‍ലൈനില്‍ അല്‍റിഫ സ്റ്റേഷന്റെ സമീപത്താണ് സ്റ്റേഡിയമെന്നതിനാല്‍ ഫുട്‌ബോള്‍ ആസ്വാദകര്‍ക്ക് സുഗമമായി സ്‌റ്റേഡിയത്തിലേക്കെത്താനാകും. മന്‍സൂറ കിഴക്കുനിന്നും റിഫ പടിഞ്ഞാറേക്കുള്ള ഗതാഗതമാണ് ഇതിലൂടെ സാധ്യമാകുന്നത്. മണിക്കൂറില്‍ 16,800 യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. യാത്രക്കാര്‍ക്ക് മാള്‍ ഓഫ് ഖത്തറിലേക്ക് ഷോപ്പിങിനും സ്റ്റേഡിയത്തിലേക്കും ട്രെയിന്‍ മാര്‍ഗം സുഗമമായെത്താനാകും.
പരമ്പരഗത ബിദൂവിയന്‍ ടെന്റുകളുടെ ശൈലിയിലാണ് മെട്രോസ്‌റ്റേഷന്റെ ഡിസൈന്‍. എസി സ്‌റ്റേഷനാണിത്. കസ്റ്റമര്‍ സര്‍വീസ് സെന്റര്‍, ടൂറിസം കമ്പനി, സുരക്ഷാകേന്ദ്രം, ഇലക്ട്രോണിക് സ്‌ക്രീനുകള്‍, യാത്രാവിവരങ്ങളും ട്രെയിന്‍ സര്‍വീസുകളും അടങ്ങിയ ബില്‍ബോര്‍ഡ്, ഇന്റര്‍നെറ്റ് സര്‍വീസുകള്‍, രണ്ടു എസി കാല്‍നടപ്പാലങ്ങള്‍ എന്നിവ സ്റ്റേഷനിലുണ്ട്. കാല്‍നടപ്പാലങ്ങളിലൊന്ന് മാള്‍ ഓഫ് ഖത്തറിലേക്കും രണ്ടാമത്തതേ് റയ്യാന്‍ സ്റ്റേഡിയത്തിലേക്കുമാണ്. സ്റ്റേഡിയത്തിലേക്ക് യാത്രക്കാരുടെ സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ ഖത്തര്‍ റെയില്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനുള്ള യൂണിറ്റുകളുടെസാന്നിധ്യവും റിഫ സ്റ്റേഷനിലുണ്ടാകും.
സമീപത്തെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍നിന്നും ബസ് സൗകര്യവും ഏര്‍പ്പെടുത്തും. അല്‍റയ്യാന്‍ സ്റ്റേഡിയത്തിലേക്കുള്ള എല്ലാ റോഡുകളും സുഗമമാക്കും. സ്‌റ്റേഡിയത്തില്‍ 3400 കാറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമുണ്ടാകും. മാള്‍ ഓഫ് ഖത്തറിന്റേതുള്‍പ്പടെ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താനാകും.ലോകകപ്പ് പദ്ധതികളില്‍ ഖത്തരി കേഡര്‍മാരുടെ സാന്നിധ്യമുണ്ടാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അല്‍റയ്യാന്‍ സ്‌റ്റേഡിയത്തിന് ആരോഗ്യ സുരക്ഷാ അംഗീകാരം

മുഖൈനിസ് ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ പ്രയോജനം ലഭിച്ചത് 50,000 പേര്‍ക്ക്‌