
ദോഹ: ഭൗതിക പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ഭക്ഷണ രീതിയിലും അംഗശുദ്ധി വരുത്തുന്നതിലും നിത്യ ജീവിതത്തിലും നബിചര്യ മുറുകെ പിടിച്ചാല്‍ കൊറോണ പോലോത്ത വൈറസില്‍ നിന്ന് മനുഷ്യന് മുക്തിനേടാന്‍ സാധിക്കുമെന്ന് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ തങ്ങള്‍ക്ക് പുറമേരി ഖത്തര്‍ പ്രവാസ വേദി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. പിവി ഹമീദ് മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബഷീര്‍ മുറിച്ചാണ്ടി, ഹാരിസ് പുറമേരി, എ.കെ. കെ ഹാജി സംസാരിച്ചു.