- സ്വകാര്യമേഖലയില്‍ ആകെ 215,408 കുട്ടികള്‍
- 328 സ്വകാര്യ സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും
ദോഹ: ഖത്തറില്‍ ഈ വര്‍ഷം ഇതേ വരെ 2021-22 അധ്യയന വര്‍ഷത്തേക്കായി 14,724 കുട്ടികള്‍ വിവിധ സ്വകാര്യ സ്കൂളുകളിലും കിന്ര്ഗാര്ട്ടനുകളിലും പുതുതായി എത്തിയതായി അധികൃതര്‍. ഖത്തര്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാലയ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. 328 സ്കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലുമായി 215,408 കുട്ടികള്‍ ഇപ്പോള്‍ പഠനം നടത്തുന്നുണ്ടെന്ന് മന്ത്രാലയത്തിലെ സ്കൂള്‍ ലൈസന്‍സസ് വിഭാഗം ഡയരക്ടര്‍ ഹമദ് മുഹമ്മദ് അല്‍ഗാലി വ്യക്തമാക്കി. 2021 ഒക്ടോബര്‍ 14 ഈ വര്‍ഷത്തെ കുട്ടികളെ ചേര്‍ക്കുന്നതിനുള്ള അവസാന ദിവസമായി സ്വകാര്യ വിദ്യാലയ വകുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറിന് പുറത്തു നിന്ന് വരുന്നവര്‍ക്ക് 2022 ജനുവരിക്കു മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും സ്വകാര്യ വിദ്യാലയ വകുപ്പു വ്യക്തമാക്കി.
സ്വകാര്യസ്കൂളുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ മനസ്സിലാക്കാനും വിദ്യാഭ്യാസ രംഗത്തെ ഔദ്യോഗിക വിവരങ്ങള്‍ മനസ്സിലാക്കാനും രക്ഷിതാക്കള്‍ക്ക് www.edu.gov.qa എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.