
ദോഹ: രാജഗിരി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ വേറിട്ട ഡിജിറ്റല്‍ മാസിക പുറത്തിറക്കി. ലോകം കോവിഡ് വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍, പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് മാസികയിലെ ലേഖനങ്ങളും, കഥകളും, കവിതകളും. ഇന്ത്യയിലെ
പ്രകൃതിവിഭവങ്ങള്‍, നദികള്‍, വന്യമൃഗസങ്കേതങ്ങള്‍, വംശനാശഭീഷണി നേരിടുന്ന ജീവികള്‍ എന്നീ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കഥകള്‍ക്കും കവിതള്‍ക്കും ലേഖനങ്ങള്‍ക്കും അനുയോജ്യമായ ആനിമേറ്റഡ് ചിത്രീകരണങ്ങള്‍ മാസികയെ ജീവസ്സുറ്റതും ആകര്‍ഷകവുമാക്കുന്നു. ഒന്‍പതാം ക്ലാസ്സിലെ വിദ്യാര്‍ഥിനിയായ നയന്‍ തമ്പിയാണ് മാസികയുടെ എഡിറ്റര്‍. അതേ ക്ലാസ്സിലെ വിദ്യാര്‍ഥിനിയായ റെയ്ലിന്‍ ആണ് മുഖചിത്രം
ആവിഷ്‌കരിച്ചത്. മാസികയില്‍ ഹൃദ്യമായ പാശ്ചാത്തല പ്രകൃതിസംഗീതവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.