in

‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ സാംസ്‌കാരിക സദസ്സ് നാളെ, സുധാ മേനോന്‍ മുഖ്യാതിഥി

ഇന്‍കാസ് ഖത്തര്‍ 'ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ പോസ്റ്റര്‍ പ്രകാശനം അടൂര്‍ പ്രകാശ് എം പി നിര്‍വ്വഹിക്കുന്നു

ദോഹ: പ്രമുഖ എഴുത്തുകാരി സുധാമേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന രചനയുടെ പേരില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സ് നാളെ. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ ജൂണ്‍ 23-ന് വെള്ളി ഉച്ചക്ക്1.30 മുതലാണ് പരിപാടി. വൈകീട്ട് 7.00 ന് നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് സമാപനം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന കൃതി ആറധ്യായങ്ങളിലായി ആറു രാജ്യങ്ങളില്‍നിന്നുള്ള ആറ് സ്ത്രീകളുടെ അസാധാരണമായ ജീവിതവും അതുല്യമായ സഹനങ്ങളും അവിശ്വസനീയമായ അതിജീവനവും അടയാളപ്പെടുത്തുന്നു.

സുധാമേനോന്‍

സാംസ്‌കാരിക സദസ്സിന്റെ ആദ്യ സെഷനില്‍ ‘നേതൃപാടവം ജനനന്മക്ക്’ എന്ന വിഷയം ബി.എന്‍.ഐ ഖത്തര്‍ നാഷണല്‍ ഡയരക്ടര്‍ മുഹമ്മദ് ഷബീബ് അവതരിപ്പിക്കും. ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍’ എന്ന വിഷയത്തില്‍ നടക്കുന്ന സെഷന് സുധാമേനോന്‍ നേതൃത്വം നല്‍കും. പൊതുസമ്മേളനത്തില്‍ അവര്‍ മുഖ്യ പ്രഭാഷണം നടത്തും. ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ആദ്യ രണ്ട് സെഷനുകളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയതവര്‍ക്കാണ് പ്രവേശനം. സമാപന പൊതു സമ്മേളനത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ, ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍, സാംസ്‌കാരിക സദസ്സിന്റെ കോഡിനേറ്റിംഗ് ഡയരക്ടര്‍ സി. താജുദ്ധീന്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ സാംസ്‌കാരിക സദസ്സിന്റെ പോസ്റ്റര്‍ പ്രകാശനം അടൂര്‍ പ്രകാശ് എം പി നിര്‍വ്വഹിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഖത്തര്‍ മലയാളി സമ്മേളന ഒരുക്കങ്ങള്‍ തുടങ്ങി, ലോഗോ പുറത്തിറക്കി

ഖത്തർ സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പ്: 29 മണ്ഡലങ്ങളിലും വിജയികളെ പ്രഖ്യാപിച്ചു