in , ,

ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കി സുപ്രീംകമ്മിറ്റി

ദോഹ: ലോകകപ്പ് പദ്ധതികളിലെ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ഷെഡ്യൂളില്‍ നടക്കുന്നുണ്ടെന്നും പകര്‍ച്ചവ്യാധിയുമായി ബന്ധപ്പെട്ട ഏത് സംഭവവികാസങ്ങളെയും നേരിടാന്‍ അടിയന്തര പദ്ധതികള്‍ നിലവിലുണ്ടെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി. ലോകകപ്പ് പദ്ധതികളിലെ എല്ലാ തൊഴിലാളികളോടും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും പ്രതിജ്ഞാബദ്ധമാണെന്ന് സുപ്രീംകമ്മിറ്റി ആവര്‍ത്തിച്ച വ്യക്തമാക്കി. നോവല്‍ കൊറോണ വൈറസുമായി(കോവിഡ്-19) ബന്ധപ്പെട്ട സമീപകാല സാഹചര്യങ്ങളുടെ വെളിച്ചത്തിലാണ് സുപ്രീംകമ്മിറ്റി ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. കരാറുകാരുമായും സര്‍ക്കാര്‍ പങ്കാളികളുമായും ഏകോപിപ്പിച്ച് വൈറസ് പടരാതിരിക്കാനും വ്യക്തികള്‍ക്കും വ്യവസായങ്ങള്‍ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ തടയാനുമുള്ള എല്ലാ ദേശീയ ശ്രമങ്ങളെയും പിന്തുണയ്ക്കാന്‍ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ഖത്തറിന്റെ ലോകകപ്പ് പദ്ധതികള്‍ ശരിയായ ദിശയില്‍ തുടരുകയാണ്. എങ്കിലും നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ പദ്ധതി പൂര്‍ത്തിയാക്കേണ്ട സമയത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. എങ്കിലും 2022 നവംബര്‍ 21ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിനു മുന്‍പായി എല്ലാ അടിസ്ഥാനസൗകര്യവികസനവും പൂര്‍ത്തീകരിക്കാനാകുമെന്ന് ഉറപ്പുണ്ടെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കുന്നു. ലോകകപ്പുമായി ബന്ധപ്പെട്ട പദ്ധതികളെല്ലാം 2022 നവംബര്‍ 21 ന് മുമ്പ് പൂര്‍ത്തീകരിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്: ക്യുഎംസിയുടെ കാമ്പയിനില്‍ പങ്കാളിയായി ചന്ദ്രികയും

ഖത്തറില്‍ ഭൂചലനമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം: ക്യു എം ഡി