in

സുസ്ഥിരതാ വാരാചരണത്തില്‍ പങ്കുചേര്‍ന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്‌

ലുലുവിന്റെ ഗോ ഗ്രീന്‍ ക്യാമ്പയിന്റെ ഭാഗമായി ഷോപ്പിങ് ബാഗുകള്‍ പുറത്തിറക്കിയപ്പോള്‍

ദോഹ. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ(ക്യുജിബിസി) അഞ്ചാമത് സുസ്ഥിരതാ വാരാചരണത്തില്‍ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഖത്തറും പങ്കാളിയായി. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളലും ഭക്ഷ്യമാലിന്യങ്ങളും കുറക്കുന്നതിനും ഫലപ്രദമായ നടപടികളാണ് ലുലു സ്വീകരിക്കുന്നത്. ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സില്‍ അംഗമാണ് ലുലു. അവരുടെ പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തറിലെ 14 ലുലു ഔട്ട്‌ലെറ്റുകളിലുമായി ഒട്ടേറെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ നടപ്പാക്കിവരുന്നു. സുസ്ഥിരതയെ അടിസ്ഥാനപ്പെടുത്തി കാര്‍ബണ്‍ പ്രസാരണവും ഭക്ഷ്യ മാലിന്യവും കുറച്ച് ആരോഗ്യകരമായ ഭക്ഷ്യ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് ലുലു സ്വീകരിക്കുന്നത്.
സുസ്ഥിരതയാണ് ലുലുവിന്റെ മുന്‍ഗണന. കോര്‍പ്പറേറ്റ് സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗം മാത്രമല്ല, സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായിക്കൂടിയാണ് സുസ്ഥിരതക്ക് മുന്‍ഗണന നല്‍കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍താഫ് പറഞ്ഞു. ഗ്രോസറി വിഭാഗത്തില്‍ ഉപഭോക്താക്കള്‍ക്കായി റീഫില്‍ ഓപ്ഷന്‍, ഉപയോഗിച്ച ബാറ്ററികളുടെ നിക്ഷേപത്തിനായി കിയോസ്‌കുകള്‍ എന്നിവ ഉള്‍പ്പടെ പുതിയ പദ്ധതികളും നടപ്പാക്കും.
പായ്ക്കിങ് കാര്‍ട്ടണുകള്‍, പേപ്പര്‍ മാലിന്യങ്ങള്‍ എന്നിവയുടെ പുനരുപയോഗം, പുനരുപയോഗ ഷോപ്പിങ് ബാഗുകള്‍, ഉപയോഗിച്ച ഭക്ഷ്യ എണ്ണയുടെ കൃത്യമായ ശേഖരണവും നിര്‍മാര്‍ജനം, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും ജീവനക്കാര്‍ക്കിടയില്‍ ബോധവല്‍ക്കരണം, എല്‍ഇഡി ലൈറ്റുകളുടെ ഉപയോഗം എന്നിവ ഉള്‍പ്പടെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ലുലു നടപ്പാക്കിയിട്ടുണ്ട്. ലുലുവിനായിരുന്നു 2019 ലെ ഖത്തര്‍ സുസ്ഥിരതാ പുരസ്‌കാരം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യമന്‍ സ്വദേശിയുടെ കൊലപാതകം: വെറുതെ വിട്ടത് 13 മലയാളികളെ

ഖത്തറില്‍ 227 പേര്‍ക്കു കൂടി കോവിഡ്; 212 പേര്‍ കൂടി രോഗമുക്തരായി