Saturday, January 23ESTD 1934
Shadow

Tag: അബുഹമൂര്‍

സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

QATAR NEWS
ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നപ്പോള്‍ ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്...
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ

LATEST NEWS, QATAR NATIONAL, QATAR NEWS
(ഫയല്‍ ചിത്രം) ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ സാമാന്യം ശക്തമായ മഴ പെയ്തു. ദോഹ, കോര്‍ണീഷ്, ഓള്‍ഡ് അല്‍ഗാനിം, അബുഹമൂര്‍, ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ മഴ പെയ്തു. ചിലയിടങ്ങളില്‍ ഇടിമിന്നലും അനുഭവപ്പെട്ടു. ഇന്നും മഴ തുടരാന്‍ സാധ്യതയുണ്ട്്.വാഹനായാത്രികരുള്‍പ്പടെ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം നിര്‍ദേശിച്ചു. ഇടിയും മിന്നലും മഴയും അനുഭവപ്പെടാനിടയുള്ള സാഹചര്യത്തില്‍ മുന്‍കരുതലുകളെടുക്കണമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പും മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലുണ്ടാകുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമ്പോള്‍ പുറത്തേക്കു പോകുന്നത് ഒഴിവാക്കണം. ഇന്‍ഡോറില്‍ തന്നെ സുരക്ഷിതമായിരിക്ക...
നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു

നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ശിശുദിനം ആഘോഷിച്ചു

QATAR NEWS
നോബില്‍ സ്‌കൂളില്‍ നടന്ന ശിശുദാനാഘോഷ പരിപാടികളില്‍ നിന്ന്‌ ദോഹ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ സ്മരണയ്ക്ക് മുന്‍പില്‍ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ അബുഹമൂര്‍, ഹിലാല്‍, വുഖൈര്‍, ഐന്‍ഖാലിദ് കാമ്പസുകളില്‍ ശിശുദിനം ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ ഷിബു അബ്ദുല്‍റഷീദ് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്ര ശില്‍പികളെന്ന് ഉറച്ചു വിശ്വസിച്ച ഭരണാധികാരിയായിരുന്നു ചാച്ചാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദ്യാര്‍ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. നോബിള്‍ ഇന്ത്യന്‍ കിന്‍ഡര്‍ ഗാര്‍ട്ടനിലെ ഇരുനൂറ്റി അന്‍പതിലധികം കുരുന്നുകള്‍ അണ...
error: Content is protected !!