Saturday, January 23ESTD 1934
Shadow

Tag: അശ്ഗാല്‍

ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബ് റോഡുകളുടെ നവീകരണം പൂര്‍ത്തിയായി

QATAR NATIONAL
ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഇതോടെ സ്‌പോര്‍ട്‌സ് ക്ലബ്ബിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമായിട്ടുണ്ട്. ഗ്രേറ്റര്‍ ദോഹയിലെ ജംക്ഷനുകളിലേയും റൗണ്ട് എബൗട്ടുകളിലേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. കായിക, സേവന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് അശ്ഗാല്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലേ്ക്കുള്ള നിലവിലെ റോഡുകളുടെ നവീകരണത്തിനൊപ്പം പുതിയ സര്‍വിസ് റോഡുകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കി. 1.4 കിലോമീറ്റര്‍ റോഡ് നിര്‍മാണവും സര്‍വീസ്, പ്രാദേശിക റോഡുകളുടെ വികസനവുമാണ് പൂര്...
അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു

അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു

QATAR NEWS
ദോഹ: നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി അബുസിദ്ര സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷന്‍ ഗതാഗതത്തിനായി തുറന്നു. നിലവിലെ റൗണ്ട്എബൗട്ടാണ് ഇന്റര്‍സെക്ഷനാക്കി മാറ്റിയത്. 20 ശതമാനം അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ടെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു.ഗ്രേറ്റര്‍ ദോഹ പ്രൊജക്ട് എട്ടിലെ ജംക്ഷനുകളുടേയും റൗണ്ട് എബൗട്ടുകളുടേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് അബുസിദ്ര ഇന്റര്‍സെക്ഷനാക്കി ഉയര്‍ത്തിയത്. ഇന്റര്‍സെക്ഷനില്‍ നിന്ന് അല്‍ സെയ്ലിയ റോഡിലേക്കുള്ള ഇരുവശങ്ങളിലേയും മൂന്ന് വരി പാത അഞ്ചാക്കിയിട്ടുണ്ട്. അല്‍ സിദെയ്റ, റാസ്‌ലഫാന്‍ സ്ട്രീറ്റുകളിലേക്കുള്ള ഇരുവശങ്ങളിലേയും പാതകളുടെ എണ്ണം മൂന്നില്‍നിന്നും നാലായി ഉയര് ...
സെന്‍ട്രല്‍ ദോഹയില്‍ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നു

സെന്‍ട്രല്‍ ദോഹയില്‍ സമഗ്ര വികസന പദ്ധതി നടപ്പാക്കുന്നു

QATAR NATIONAL
ദോഹ: സെന്‍ട്രല്‍ ദോഹയില്‍ സമഗ്രമായ വികസനപദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടെന്ന് പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. ദോഹ സെന്‍ട്രല്‍ വികസന സൗന്ദര്യവത്കരണ പദ്ധതിയുടെ രണ്ടും മൂന്നും പാക്കേജുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി 58 കിലോമീറ്റര്‍ കാല്‍നട, സൈക്ലിങ് പാതകളും 41,000 ചതുരശ്രമീറ്റര്‍ ഹരിത പ്രദേശവും വികസിപ്പിക്കും. ഖത്തറിലെ റോഡുകളും പൊതുസ്ഥലങ്ങളും സൗന്ദര്യവല്‍ക്കരിക്കുന്നതിനുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ കീഴിലാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. രണ്ടും മൂന്നും പാക്കേജുകള്‍ക്കു കീഴില്‍ 24 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡുകള്‍ വികസിപ്പിക്കും. ഈ മേഖലയില്‍ 4650 മരങ്ങള്‍ നട്ടുപിടിപ്പിക്കും. ഏഴു പ്രധാന ...
വാദി അല്‍ഘദീരിയത് സ്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കി

വാദി അല്‍ഘദീരിയത് സ്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കി

QATAR NEWS
വാദി അല്‍ഘദീരിയാത് സ്ട്രീറ്റിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ അശ്ഗാല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ദോഹ: വാദി അല്‍ഘദീരിയത് സ്്ട്രീറ്റ് നവീകരണം പൂര്‍ത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഒരു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് നവീകരണം നടപ്പാക്കിയത്. ദോഹ നഗരത്തില്‍ നിലവിലുള്ള റോഡ് ശൃംഖലയുടെ കാര്യക്ഷമത മെച്ചപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് നവീകരണം. അബുഹമൂര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് 2.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ സര്‍വീസ് റോഡ് നിര്‍മിക്കുകയും അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനും ചുറ്റുമുള്ള മേഖലകളില്&#...
സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

സബാഹ് അല്‍അഹമ്മദ് ഇടനാഴി: ഖത്തറിലെ ആദ്യ കേബിള്‍ പാലം ഭാഗികമായി തുറന്നു

QATAR NEWS
ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്പിച്ചുള്ള പാലം ഭാഗികമായി ഗതാഗതത്തിനായി തുറന്നപ്പോള്‍ ദോഹ: കുവൈത്ത് അമീറിന്റെ പേരില്‍ നടപ്പാക്കുന്ന സബാഹ് അല്‍ അഹമ്മദ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം ഗതാഗതത്തിനായി തുറന്നു.വടക്ക് ഉംലഖ്ബ ഇന്റര്‍ചേഞ്ചില്‍ നിന്നും തെക്ക് അബുഹമൂര്‍ പാലത്തിലേക്ക് പതിമൂന്ന് കിലോമീറ്റര്‍ ഭാഗമാണ് ഗതാഗതത്തിനായി തുറന്നത്. അടുത്തവര്‍ഷം ആദ്യപാദത്തില്‍ പദ്ധതി പൂര്‍ണമായും ഗതാഗതത്തിനായി തുറക്കും. ഏഴു പുതിയ പാലങ്ങളും തുറന്നിട്ടുണ്ട്. ഇതോടെ പദ്ധതിയിലെ ആകെ 32 പാലങ്ങളില്‍ 21 എണ്ണവും തുറന്നു. തുറന്നവയില്‍ ഏറ്റവും പ്രധാനം 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കേബിള്‍ പാലമാണ്. ദോഹയുടെ ദക്ഷിണ ഉത്തര ഭാഗങ്ങളെ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ബൃഹദ്പദ്ധതിയായ ഇടനാഴിയുടെ ഭാഗമായ ആദ്യ കേബിള്‍ ഘടിപ്...
ഖത്തരി പദ്ധതികളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന

ഖത്തരി പദ്ധതികളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന

QATAR NATIONAL
ഖത്തര്‍ ചേംബറുമായി സഹകരിച്ച് അശ്ഗാല്‍ സംഘടിപ്പിച്ച ഫോറത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ദോഹ: ഖത്തറിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളില്‍ തദ്ദേശീയ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖത്തറിലെ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യവികസന പദ്ധതികളിലും ഉപയോഗിക്കുന്ന തദ്ദേശീയ ഉത്പന്നങ്ങളുടെ മൂല്യം 25.6 ബില്യണ്‍ റിയാലിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ പ്രസിഡന്റ് സഅദ് ബിന്‍ അഹമ്മദ് അല്‍മുഹന്നദിയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. പ്രാദേശിക ഉത്പാദകരെയും കമ്പനികളെയും പിന്തുണക്കുന്നതിനായി ഖത്തര്‍ ചേംബറുമായി സഹകരിച്ച് അശ്ഗാല്‍ സംഘടിപ്പിച്ച ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന...
രണ്ടു ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തിരുത്തി അശ്ഗാല്‍

രണ്ടു ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ തിരുത്തി അശ്ഗാല്‍

QATAR NEWS
ഗിന്നസ് ലോക റെക്കോര്‍ഡിനര്‍ഹമായ അശ്ഗാലിന്റെ പദ്ധതികള്‍ ദോഹ: റോഡ് അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് രണ്ടു ഗിന്നസ് ലോക റെക്കോര്‍ഡുകള്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ തിരുത്തി. ലോകത്തിലെ ഏറ്റവും നീളമേറിയ സൈക്കിള്‍ പാതയും ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് കോണ്‍ക്രീറ്റിങ് ഭാഗവും നിര്‍മിച്ചു കൊണ്ടാണ് അശ്ഗാല്‍ രണ്ടു ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്. അശ്ഗാലിന്റെ അല്‍ഖോര്‍ റോഡ് പദ്ധതിയുടെ ഭാഗമായവയാണ് ഗിന്നസ് റെക്കോര്‍ഡിന് അര്‍ഹമായ രണ്ടു പദ്ധതികളും 32.869 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് സൈക്കിള്‍ പാത. ഈ ഫെബ്രുവരിയില്‍ ദേശീയ കായിക ദിനത്തില്‍ അല്‍ഖോര്‍ റോഡില്‍ സൈക്കിള്‍ സവാരിക്കാര്‍ക്കായി നിര്‍മിച്ചത...
അല്‍മിഷാഫ് സൗത്ത് അടിസ്ഥാനസൗകര്യവികസന പദ്ധതിക്ക് തുടക്കമായി

അല്‍മിഷാഫ് സൗത്ത് അടിസ്ഥാനസൗകര്യവികസന പദ്ധതിക്ക് തുടക്കമായി

QATAR NATIONAL
ദോഹ: അല്‍മിഷാഫ് സൗത്തില്‍ റോഡ്, അടിസ്ഥാന സൗകര്യ വികസനപദ്ധതിയുടെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. പാക്കേജ് ഏഴിന്റെ ഭാഗമായാണ് പദ്ധതി. ഫിഫ ലോകകപ്പിലെ പ്രധാന മത്സരവേദികളിലൊന്നായ അല്‍ജനൂബ് സ്റ്റേഡിയത്തിന്റെ വടക്ക് പടിഞ്ഞാറ്, തെക്കന്‍ ദോഹ എക്സ്പ്രസ് വേയുടെ പടിഞ്ഞാറ് ഭാഗങ്ങളിലായാണ് പാക്കേജ്-7ന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍.അല്‍മിഷാഫ് സൗത്തിലെ 1,389 പാര്‍പ്പിട പ്ലോട്ടുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് അശ്ഗാല്‍ റോഡ് പ്രൊജക്റ്റ്‌സ് വിഭാഗത്തിലെ ദക്ഷിണമേഖലയുടെ ചുമതലയുള്ള പ്രൊജക്റ്റ് എന്‍ജിനീയര്‍ അലി അഹമ്മദ് അല്‍അന്‍സാരി പറഞ്ഞു. ഗതാഗത ഒഴുക്ക് സുഗമമാക്കുന്നതിനായി 24.8 കിലോമീറ്റര്‍ ദൈര്‍ഘ...
465 സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കി

465 സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷാ പദ്ധതി നടപ്പാക്കി

QATAR NATIONAL
ദോഹ: രാജ്യത്തെ സ്‌കൂളുകള്‍ക്കു ചുറ്റും ഗതാഗത സുരക്ഷ ഉറപ്പാക്കാന്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ കര്‍മ്മപദ്ധതി നടപ്പാക്കി. വിവിധ ഭാഗങ്ങളിലായി 465 സ്‌കൂളുകള്‍ക്കു ചുറ്റുമായും സമീപത്തുമുള്ള റോഡുകളുടെയും സുരക്ഷ മെച്ചപ്പെടുത്തി. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, സ്‌കൂളുകളിലെ ജീവനക്കാര്‍ എന്നിവരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. സ്‌കൂള്‍ സോണ്‍ സുരക്ഷാ പ്രേഗ്രാമിന്റെ പരിധിയില്‍ ഉള്‍പ്പെട്ടവയില്‍ 88 ശതമാനം സ്‌കൂളുകള്‍ക്കു ചുറ്റും സുരക്ഷ ശക്തിപ്പെടുത്തി. സ്പീഡ് ബ്രേക്കറുകളും സിഗ്നലുകളും സ്ഥാപിച്ചിട്ടുണ്ട്. പുതിയ അധ്യയനവര്‍ഷം മുന്‍നിര്‍ത്തി 38 സ്‌കൂളുകള്‍ക്കായി സുരക്ഷാപദ്ധതിയും അശ്ഗാല്‍ നടപ്പാക്കിവരുന്നുണ്ട്. രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളില്‍നിന...
മൈദറിലെ മൂന്നു സുപ്രധാന വാണിജ്യ സ്ട്രീറ്റുകള്‍ നവീകരിച്ചു

മൈദറിലെ മൂന്നു സുപ്രധാന വാണിജ്യ സ്ട്രീറ്റുകള്‍ നവീകരിച്ചു

QATAR NEWS
ദോഹ: മൈദറിലെ മൂന്നു സുപ്രധാന വാണിജ്യ സ്ട്രീറ്റുകള്‍ നവീകരിച്ചു. മേഖലയുടെ മുഖച്ഛായ മാറ്റുന്നവിധത്തിലാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി  പുതിയ സിഗ്‌നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളും നിര്‍മിച്ചിട്ടുണ്ട്. മൈദറിലെ ഏറ്റവും തിരക്കേറിയ പ്രധാന വാണിജ്യ സ്ട്രീറ്റുകളില്‍ ഗതാഗതം സുഗമമാക്കാന്‍ ഇതോടെ സാധിച്ചു. ഉം അല്‍ദോം സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ഭാഗമായി  ഉം അല്‍ദോം, മൈദര്‍, അല്‍ഇന്നാബി സ്ട്രീറ്റുകളാണ്് ആധുനിക സൗകര്യങ്ങളോടെ വികസിപ്പിച്ചത്.  പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം. 1,135 കാര്‍ പാര്‍ക്കിങ് സ്ഥലം, പുതിയ എല്‍ഇഡി ലൈറ്റുകള്‍, 22.6 കിലോമീറ്റര്‍ മഴവെള്ള, ഡ്രെയിനേജ് ശൃംഖല തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്...
error: Content is protected !!