
ശൈത്യകാല സീസണ്: പ്രമുഖ കമ്പനികളില്‍ നിന്നും ഇറക്കുമതി ചെയ്ത വാക്സിന് ലഭ്യം
ദോഹ: മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണ ശൈത്യകാല സീസണിലെ വൈറസ് വ്യാപനമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് ലഭ്യമായ വാക്സിനുകള്‍ സുരക്ഷിതമാണ്. ലോകത്തിലെ പ്രശസ്തമായ കമ്പനികളില്‍നിന്നാണ് ഫ്ളൂ വാക്സിനുകള്‍ ഇറക്കുമതി ചെയ്തിരിക്കുന്നതെന്ന് കോവിഡ് സംബന്ധിച്ച ദേശീയ കര്‍മ്മപദ്ധതിയുടെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്പറേഷന് പകര്‍ച്ചവ്യാധി പ്രതിരോധ വകുപ്പ് മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ പറഞ്ഞു. രാജ്യത്ത് വാക്സിന് ആവശ്യത്തിന് ലഭ്യമാണ്. അബ്ബോട്ട്, സനോഫി തുടങ്ങിയ ആഗോള പ്രശസ്തമായ കമ്പനികളില്‍ നിന്നുള്ള വാക്സിന് തന്നെയാണ് എല്ലാ വര്‍ഷവും രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. നിരവധി വര്‍ഷങ്ങളായി ഇന്‍ഫ്ളുവന്‍സ വാക്സിന്...