
കോവിഡ് വാക്സിന് വാങ്ങാന്‍ രണ്ടാമത് കമ്പനിയുമായും ഖത്തര്‍ ഒപ്പിട്ടു
ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍
ദോഹ: കോവിഡ് 19 വാക്സിന് വാങ്ങാനായി വീണ്ടും കരാറിലേര്‍പ്പെട്ട് ഖത്തര്‍. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള മൊഡേണ എന്ന ബയോടെക് കമ്പനിയുമായി കരാറില്‍ ഒപ്പുവെച്ചത്. വാക്സിനു വേണ്ടി ഖത്തര്‍ കരാറിലാകുന്ന രണ്ടാമത്തെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് മൊഡേണ. കോവിഡ് ദേശീയ ഹെല്‍ത് സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് പകര്‍ച്ചവ്യാധി വിഭാഗം മേധാവിയുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫൈസര്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായിട്ടായിരുന്നു ഒന്നാമതായി വാക്സിന് വാങ്ങുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചത്. മൊഡേണ മഹാമാരി വ്യാപകമായ തുടക്ക സമയത്തു തന്നെ ഇക്കാര്യത്തില്‍ ഗവേഷണം നടത്തിവരുന്ന ...